യു.കെയിലെ പെന്തെക്കൊസ്ത് സഭകളുടെ ഡയറക്ടറിയുമായി ക്രൈസ്‌തവ എഴുത്തുപുര

യൂ.കെയിലെ പെന്തക്കോസ്ത് സഭകളുടെ സമ്പൂർണ്ണ വിവരം വിരൽത്തുമ്പിൽ

ലണ്ടൻ/(യു.കെ): ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യു.കെയിലുള്ള എല്ലാ മലയാളി പെന്തെക്കൊസ്ത് കൂട്ടായ്മകളുടെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ ഡയറക്ടറി പുറത്തിറക്കുന്നു.

post watermark60x60

ഈ അടുത്തകാലത്തായി ധാരാളം വിശ്വാസികൾ ജോലിക്കായും പഠനത്തിനായും യു.കെയിലെ ഇംഗ്ലണ്ട്, വെയിൽസ്,‌ സ്കോർട്ലാൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ കടന്നുവരുന്നു.  അനേകർ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തകരെ ഓരോ സ്ഥലത്തേയും കൂടിവരവുകളെ കുറിച്ച് അറിയുന്നതിനായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിലാണ് യു.കെ ചാപ്റ്റർ ഇങ്ങനെയൊരു ഡയറക്ടറി ചമയ്ക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായത്.

നിങ്ങളുടെ സഭയിലേക്ക് പുതിയ സഹോദരങ്ങളെ സ്വാഗതം ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ദയവായി താഴെ കാണുന്ന ഗൂഗിൾ ഫോം ലിങ്കിൽ നിങ്ങളുടെ സഭയുടെ വിവരങ്ങൾ പൂരിപ്പിച്ച് ജൂൺ 30 ന് മുൻപായി നൽകേണ്ടതാണ്. നിശ്ചയിച്ചിരിക്കുന്ന തീയതിക്കുള്ളിൽ ലഭിക്കുന്ന വിവരങ്ങൾ കോർത്തിണക്കിക്കൊണ്ട് ജൂലൈ പകുതിയോട് ഒരു ഏകീകൃത ഡിജിറ്റൽ ഡയറക്ടറി പുറത്തിറക്കാനാണ് ക്രൈസ്തവ എഴുത്തുപുര ലക്‌ഷ്യം വയ്ക്കുന്നത്. ഈ സംരംഭത്തിലേക്ക് ഏവരുടെയും വിലയേറിയ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗൂഗിൾ ഫോം ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക:  http://shorturl.at/nBKX4

Download Our Android App | iOS App

-ADVERTISEMENT-

You might also like