ഡോ. കെ ബി ജോർജ്കുട്ടി ശാരോൻ ഫെല്ലോഷിപ്പ് ഷാർജാ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

ഷാർജാ: ഡോ. കെ ബി ജോർജ്കുട്ടി ശാരോൻ ഫെല്ലോഷിപ്പ് ഷാർജാ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിലെ റാന്നി-പെരുനാട്ടിൽ കെ ജി. ബേബി – അന്നമ്മാ ബേബി ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് പാസ്റ്റർ കെ ബി ജോർജ്കുട്ടി.
സെക്കുലർ വിദ്യാഭ്യാസത്തിന് പുറമേ ബാച്ചിലർ ഓഫ് ഡിവിനിറ്റിയും, മാസ്റ്റർ ഓഫ് തിയോളജിയും ,കൂടാതെ പഴയ നിയമത്തിൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട് . ഫെയ്ത്ത്‌ തിയോളോജിക്കൽ സെമിനാരി മണക്കാലയിലെ സീനിയർ അദ്ധ്യാപകൻ ആയിരുന്നു. കേരളത്തിലെ വിവിധ ശാരോൻ സഭകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. കൊച്ചി കരിങ്ങാച്ചിറ ശാരോൻ സഭയിലെ 12 വർഷത്തെ ശുശ്രൂഷക്കു ശേഷമാണ് ഷാർജാ ശാരോൻ സഭയുടെ ശുശ്രൂഷകനായി നിയമിതനായത്. അദ്ധ്യാപകൻ , സംഘാടകൻ, വാഗ്മി എന്നീ നിലകളിലും ഡോ. കെ ബി ജോർജ്കുട്ടി പ്രശസ്തനാണ്.
ഭാര്യ:ഷീബ. മക്കൾ: കുര്യൻ, ആദർശ്, അൻകിറ്റ് (വിദ്യാർത്ഥികൾ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.