ലേഖനം: ഒരു മേയ് ദിന ചിന്ത | മൊറൈസ് തൊട്ടപ്പള്ളി

അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനത്താൽ ആഘോഷിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗത്തിന്റെയും പണിയെടുക്കുന്ന സാധാരണക്കാരുടെയും ആഘോഷമാകുന്ന അന്താരാഷ്ട്ര തൊഴിലാളി ദിനം, എല്ലാ വർഷവും മേയ് ഒന്നിന് ആചരിക്കപ്പെടുന്നതിനാൽ മേയ് ദിനം എന്ന് പൊതുവേ അറിയപ്പെടുന്നു.

post watermark60x60

1856 ഏപ്രിൽ 21ന് ഓസ്ട്രേലിയയിലെ കൽപ്പണിക്കാർ എട്ടു മണിക്കൂർ ജോലി നടപ്പിലാക്കുവാന്‍ പണി നിർത്തി വച്ച് പ്രതിഷേധിക്കുന്നതാണ് പിൽക്കാലത്ത് അമേരിക്കയിലെ തൊഴിലാളികളെയും പണിമുടക്കിന് പ്രേരിപ്പിച്ചത്. ഈ ആവശ്യമുന്നയിച്ച് സമരം ചെയ്തു വന്ന തൊഴിലാളികളോട് അനുരഞ്ജന രൂപത്തിൽ പോലീസെത്തി പ്രകടനം പിരിച്ചുവിടാൻ ശ്രമിക്കവെ അജ്ഞാതനായ ഒരാൾ ബോംബ് എറിയുകയും പരിണിത ഫലമായി തൊഴിലാളിക്ക് നേരെ നിറയൊഴിക്കയും ചെയ്തു. ഇത് നിരവധി പൊലീസുകാരുടെയും നൂറുകണക്കിന് തൊഴിലാളികളുടെയും ജീവൻ അപഹരിച്ചു. ഇത് ഹേമാർക്കറ്റ് സംഭവം എന്ന പേരിൽ കുപ്രസിദ്ധി നേടി. 1886 മേയ് ഒന്നിന് തുടങ്ങിയ സമരം നാലു ദിവസം പിന്നിട്ടപ്പോളാണ് ഇതുണ്ടായത്. ഈ സംഭവത്തിന്റെ ഓർമ്മ യ്ക്കായി 1889ൽ പാരീസിൽ വച്ച് പ്രഥമ അന്താരാഷ്ട്ര തൊഴിലാളി കോണ്‍ഗ്രസ് നടത്തപ്പെട്ടു.

1889 ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായെന്നവണ്ണമാണ് നാനൂറോളം തൊഴിലാളി പ്രതിനിധികൾ ഒത്തുചേർന്ന ഈ സമ്മേളനം നടന്നത്. തൊട്ടടുത്ത വർഷം ചിക്കാഗോ പ്രക്ഷോഭകാരികളെ അനുസ്മരിച്ച് വമ്പൻ സമ്മേളനം അമേരിക്കയിലും ഒട്ടുമിക്ക യൂറോപൄൻ രാജ്യങ്ങളിലും നടത്തപ്പെട്ടു. ഇങ്ങനെ1890 മുതൽ മേയ് ഒന്നിന് നടത്തപ്പെട്ട മേയ് ദിനാഘോഷ പരിപാടി വിവിധ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് സമൂഹങ്ങളിലും തങ്ങളുടെ നേട്ടങ്ങൾ പ്രകാശിപ്പിക്കുന്ന ഒരു മുഖൄ ആകർഷണ കേന്ദ്രമായി മാറി. അമേരിക്കൻ ഫെഡറേഷൻ ഓഫ് ചേംബറാണ് മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി തിരഞ്ഞെടുത്തത്.

Download Our Android App | iOS App

മേയ് ദിന റാലിയിൽ തൊഴിലാളികൾ രാഷ്ട്രീയ മുദ്രാവാകൄങ്ങൾ വിളിച്ചും ബാനറുകൾ ഉയർത്തിപ്പിടിച്ചും പ്രധാന പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെ നീങ്ങുന്നു. ഇതിൽ സോഷൄലിസ്റ്റ് നേതാക്കന്മാരും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കുന്നു.

മേയ് ദിനാഘോഷം അദ്ധ്വാനിക്കുന്ന തൊഴിലാളിയുടെ ക്ഷേമത്തിനായി തൊഴിൽസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണം എന്ന പ്രഖ്യാപന വിളംബരമാണ് പുറപ്പെടുവിച്ചത്. തൊഴിലാളിയുടെ അവകാശം നേടിയെടുക്കുന്നതിൽ നാഴികക്കല്ലായി മാറിയതിനെ അനുസ്മരിക്കുന്നതാണ് ഓരോ മെയ്ദിന ആഘോഷവും.

ഈ തൊഴിലാളി ദിനത്തെ “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും ” എന്ന യേശുവിന്റെ ആഹ്വാനങ്ങള്‍ പ്രസക്തി ഏറുകയാണ്. ഏതു തരം അദ്ധ്വാനിക്കുന്നവരെന്ന് നിശ്ചയിച്ചിട്ടില്ല. ആയതിനാൽ സമസ്ത മേഖലയിലും പണിയെടുക്കുന്നവരെ സ്വീകരിക്കാവുന്നതാണ്. ആത്മീയത മനുഷ്യന്റെ കേന്ദ്ര സ്വഭാവമാണെന്നതിനാൽ (മത്താ. 5 :3) കർത്താവിന്റെ ആഹ്വാനത്തിലും ഇതിന് മുഖ്യ സ്ഥാനം തന്നെയെന്നതിന് തർക്കമില്ല. ന്യായപ്രമാണ സംബന്ധിയായി നീതി ലഭിക്കുവാന്‍ കഷ്ടപ്പെടുന്നവരിലേക്കാണ് ഈ ആഹ്വാനം ആദൄമെത്തേണ്ടത്. (റോമർ 10 :2, 3) പിന്നീടത് പരീശത്വ പഠിപ്പിക്കലുകളാൽ കഷ്ടപ്പെടുന്നവരിലേക്കും. ( ലൂക്കോസ് 11: 46 )

നിങ്ങൾക്ക് ആശ്വാസം തരും എന്നതു കൊണ്ട് കർത്താവ് ഉദ്ദേശിച്ചത് തൊഴിലിൽ നിന്നും എന്നെന്നേയ്ക്കുമായി നിവൃത്തിയില്ല എന്നല്ല പകരം മനസ്സിനും ശരീരത്തിനും പുതുക്കി നല്‍കും വിധമുള്ള വിശ്രമത്തെയാകുന്നു. ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാൻ ഒരുവനെ പ്രാപ്തനാക്കുന്നു. അന്തമില്ലാത്ത ഒട്ടനവധി അദ്ധ്വാനങ്ങൾ ഈ ജീവിതത്തിലുണ്ട്; അസന്തുഷ്ടിയുടെ അദ്ധ്വാനം. ദരിദ്രൻ അവന്റെ പ്രതിദിനാഹാരത്തിനായി അദ്ധ്വാനിക്കുന്നു, ജീവിത സുഖങ്ങൾക്കായി ധനികൻ അദ്ധ്വാനിക്കുന്നു .ഈ അദ്ധ്വാനിക്കുന്നവർ ക്ഷീണിതരായി മാത്രമേ എത്തിച്ചേരൂ. ജീവിത ഭാരം നിമിത്തം ചിലർ അദ്ധ്വാനിക്കുമ്പോൾ മറ്റുചിലരാകട്ടെ വേദനയോടും രോഗത്തോടും മല്ലടിക്കുന്നു. വേറെ ചിലർ പാപത്തിന്റെ മനസാക്ഷിയോടും. ഇങ്ങനെയുള്ള സകലരെയും യേശു വിളിക്കുന്നു.

ആത്മീയ ജീവിതത്തിൽ ചില പ്രയത്നങ്ങൾ മനുഷ്യന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ആയിരിക്കുന്ന അവസ്ഥയിൽ കുടുങ്ങി കിടക്കാതെ, ആവശൄഭാരം അലട്ടാതെ, ശീതോഷ്ണവാൻ ആയിരിക്കാതെ, അപക്വമായി പെരുമാറാതെ ജനം മാറണം. ജീവിച്ചുയരണം എന്ന ചിന്ത ഉണ്ടാവണം, അത് ധ്യാനിക്കണം, അതിനായി പ്രാർത്ഥിക്കണം. ധൂർത്തനായിതീർന്ന പുത്രൻ ദൂരദേശത്ത് ജീവിതം തുടരുകയായിരുന്നു എങ്കിൽ ഒരിക്കലും തന്റെ അപ്പന്റെ ഭവനം തിരികെ കിട്ടില്ലായിരുന്നു. ” ഞാൻ എഴുന്നേറ്റ് എന്റെ അപ്പന്റെ ഭവനത്തിലേക്ക് പോകും എന്നവൻ പറഞ്ഞു , പ്രവര്‍ത്തിച്ചു. നാം ആശ്വാസത്തിനായി ക്രിസ്തുവിന്റെ അടുക്കലേക്ക് കടന്നുചെല്ലണം. അവിടുന്ന് കഷ്ടപ്പെടുന്നവനെ ആശ്വസിപ്പിക്കും , അദ്ധ്വാനിക്കുന്നവന് ഉന്മേഷം നല്കും , ആശങ്ക പ്പെടുന്ന മനസ്സിനെ തണുപ്പിക്കും. യേശുവിനു മാത്രമേ ഈ ലളിതമായ സതൄത്തിന്റെ മഹത് വചനങ്ങളെ, താഴ്മയുടെയും അലിവിന്റെയും വാക്കുകളെ പറയാനാകൂ. കാരണം ദൈവമായിരുന്ന അവിടുന്ന് മനുഷൄനായി ഈ ഭൂമിയിൽ നിന്നുകൊണ്ട് മനുഷൄഭാഷയിൽ പറയുകയാണ് ; ഒറ്റുകൊടുക്കലിനും തൄജിക്കലിനും പാത്രീഭൂതനായതിലൂടെ താഴ്മയും വിനയവും എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ അവിടുന്ന് തെളിയിച്ചു.

1. വിശ്രമം ഒരു അനുഗ്രഹമാകുന്നു

ആകുലതയിലും വിശ്രമരാഹിതൄത്തിലും അകപ്പെടുന്ന മനുഷ്യമനസ്സ് സമാശ്വസിക്കുവാനും ഉന്മേഷത്തിനുമായി കേഴുന്നു. പുറമേ തണുപ്പിക്കുന്ന സാഹചര്യത്തേക്കാളേറെ മനസ്സിന് ഇതാവശൄമാണ്. ശരിയായ വിശ്രമം വെറുതെ ഇരിക്കൽ അല്ല. ഹൃദയം സ്വസ്ഥമായിരിക്കുമ്പോഴും കൈകൾ അദ്ധ്വാനത്തിലായിരുന്നേക്കാം. ഈ വിശ്രമം ഒരു മാനസിക വ്യായാമം അല്ല. മനസ്സ് തീർത്തും ഉണർന്നിരുന്ന് പ്രവര്‍ത്തിക്കുമ്പോഴും അതിനെ സ്വസ്ഥമായി നിർത്തുന്ന അവസ്ഥ. സമുദ്രോപരിതലത്തിൽ തിരകൾ ഉയര്‍ന്നാലും അതിന്റെ അന്തർഭാഗത്ത് മത്സൄങ്ങൾ നീന്തി തുടിക്കുന്ന പോലെ എല്ലാ വിക്ഷുബ്ധതയുടെ നടുവിലും ശാന്തത കൈവരിക്കുവാൻ യേശു വിളിക്കുന്നു.

2. ഇത് ആർക്കു വേണ്ടി ?

അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കുമാണിത് നൽകാൻ വിളിക്കുന്നത്. ചില ആളുകൾ സ്വാഭാവികമായും സ്വസ്ഥരാണ്, കൃതൄ നിർവ്വഹണത്തിൽ ശാന്തരാണ് . എന്നാൽ ഭാരമുള്ള ചുമടുമായി അതിജീവനത്തിന് മാർഗ്ഗം അന്വേഷിക്കുന്നവനെ അവിടുന്ന് വിളിക്കുന്നു.

3. ഇത് നേടുവാന്‍ എന്ത് ചെയ്യണം?

ക്രിസ്തുവിന്റെ നുകം ചുമന്നു കൊണ്ട് ഈ ആശ്വാസം പ്രാപിക്കാം. സ്വേഛാ താല്പരൄങ്ങളുടെയും അധർമ്മത്തിന്റെയും വഴിയേ നടന്ന് നമുക്ക് വിശ്രമത്തിലേക്ക് എത്തിച്ചേരുവാനാവില്ല. അതേസമയം സ്വേഛാതാല്പരൄം വിശ്രമരാഹിത്യത്തിന്റെ ഉറവിടമാകുന്നു താനും. അതുകൊണ്ടാണ് തന്നെത്താൻ തൄജിച്ച് തന്റെ കുരിശെടുക്കുവാൻ കർത്താവ് ആഹ്വാനം ചെയ്യുന്നത് . നമ്മുടെ കർത്തവൄത്തിൽ നിന്ന് രക്ഷപെടുവാനും സ്വകാര്യ സുഖം തേടി പോകുവാനും ശ്രമിച്ചാൽ അസ്വസ്ഥതയും ക്ഷീണവും ആകും കിട്ടുക. ക്രിസ്തുവിന്റെ നുകം ഏറ്റുകൊണ്ട് പഠിച്ചാൽ ആശ്വാസം ലഭിക്കും ആ പാഠമാകട്ടെ സൗമ്യതയും താഴ്മയും ആകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like