പരിഷ്‌കരിച്ച മലയാളം ലിപി ഈ വർഷം മുതൽ

തിരുവനന്തപുരം: ഭാഷാ മാർഗനിർദേശക സമിതിയുടെ റിപ്പോർട്ടുപ്രകാരം പരിഷ്‌കരിച്ച ലിപി ഈ വർഷംമുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിപ്പിക്കും. നിലവിൽ അച്ചടിച്ചതിനാൽ അടുത്ത വർഷംമുതലാകും പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തുക. നിർദേശം നൽകാനായി 21ന്‌ പകൽ 12ന്‌ വിദ്യാഭ്യാസമേഖലയിലെ പ്രതിനിധികളുടെ യോഗം ചീഫ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേരും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, എസ്‌സിഇആർടി ഡയറക്ടർ, എല്ലാ ജില്ലയിലെയും ഓരോ മലയാളം അധ്യാപകർ എന്നിവർ പങ്കെടുക്കും. 21ന്‌ പകൽ രണ്ടിന്‌ അച്ചടി മാധ്യമ പ്രതിനിധികളുടെ യോഗവും ചേരും. പുസ്‌തക പ്രസാധകരുടെ യോഗം 26ന്‌ ചേരും. പരിഷ്‌കരണം എല്ലാ മേഖലയിലും നടപ്പാക്കും.

post watermark60x60

ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ ലിപി പരിഷ്‌കരണ സമിതിയുടെ ആദ്യ റിപ്പോർട്ട്‌ സർക്കാർ അംഗീകരിച്ചിരുന്നു. 1971ലെ ഉത്തരവുപ്രകാരമുള്ള ലിപിയാണ്‌ നിലവിൽ പഠിപ്പിക്കുന്നത്‌. ഫോണ്ട്‌ പരിഷ്‌കരിച്ച ലിപിയിലേക്ക്‌ മാറ്റാനായി സാങ്കേതിക വിദഗ്ധരുടെ യോഗം വിളിച്ചിരുന്നു. സി ഡിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം ഫോണ്ട്‌ പരിഷ്‌കരിക്കലും പുരോഗമിക്കുന്നു.

-ADVERTISEMENT-

You might also like