ശാരോൻ സൺഡേസ്കൂൾ അസോസിയേഷൻ ‘തിരിച്ചറിവ്’ ടീൻസ് ക്യാംപ് മെയ് 24, 25 തീയതികളിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ‘തിരിച്ചറിവ്’ ടീൻസ് ക്യാംപ് മെയ് 24,25 തീയതികളിൽ കൊല്ലം മൺട്രോതുരുത്ത് മാർത്തോമ്മാ ധ്യാനതീരത്തിൽ വച്ച് നടക്കും. ‘Fight for Faith’ (Jude 3) എന്നതാണ് ചിന്താവിഷയം. റവ. ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ജെയിസ് പാണ്ടനാട്, ഡോ. സജികുമാർ കെ.പി, ഡോ. ഐസക് തോമസ്, ഡോ. സുമ നൈനാൻ, പാസ്റ്റർ ജയ്മോൻ എബ്രഹാം എന്നിവർ ക്ലാസ്സെടുക്കും. പാസ്റ്റർ സിബിൻ കുര്യൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിപ്പോയിരുന്ന സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഈ വർഷവും പൂർണ്ണമായി നടത്താൻ പരിമിതിയുള്ളതിനാൽ ടീനേജ് വിദ്യാർഥികൾക്കു മാത്രമായി കേരളത്തിലെ മൂന്നു സ്ഥലങ്ങളിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്‌കൂൾ അസോസിയേഷൻ ‘തിരിച്ചറിവ്’ എന്ന പേരിൽ പ്രത്യേക ദ്വിദിന ക്യാംപുകൾ നടക്കും.

അടൂർ, കൊട്ടാരക്കര, ശൂരനാട് ,തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നീ റീജിയനുകളിലെ വിദ്യാർഥികൾക്കായാണ് ഈ ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ഏബ്രഹാം മന്ദമരുതി (ഡയറക്ടർ), റോഷി തോമസ് (ജനറൽ സെക്രട്ടറി), കെ.തങ്കച്ചൻ (ട്രഷറാർ), പാസ്റ്റർ സനു ജോസഫ് (ക്യാംപ് കോർഡിനേറ്റർ) തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ക്യാംപ് ഫീസ് 300 രൂപ. പ്രവേശനം 13 മുതൽ 20 വയസു വരെയുള്ള വിദ്യാർഥികൾക്കു മാത്രമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.