യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലെസ്റ്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

KE News Desk | London, UK

ലെസ്റ്റർ / (യു.കെ): യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലെസ്റ്റർ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ മെയ് 12 വ്യാഴം മുതൽ 15 ഞായർ വരെ ലെസ്റ്റർ 15 രേവൻസ് ബ്രിഡ്ജ് ഡ്രൈവിലെ മാർ സെന്ററിൽ (LE4 0BZ) നടക്കും.

post watermark60x60

വ്യാഴാഴ്ച രാത്രി 7 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച രാവിലെ 10 ന് പൊതുയോഗവും രാത്രി 7ന് സുവിശേഷ പ്രസംഗവും ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗവും വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗവും സമാപനം ദിവസമായ ഞായറാഴ്ച രാവിലെ 10 ന് സംയുക്ത സഭായോഗവും വൈകിട്ട് 3 ന്‌ യുവജന സമ്മേളനവും 6 ന് സുവിശേഷ പ്രസംഗവും നടക്കും. വെള്ളിയാഴ്ച വൈകിട്ട് 3 ന് ലെസ്റ്റർ സിറ്റി സെന്ററിലും പരിസരത്തും ‌ലഘുലേഖ വിതരണവും ശനിയാഴ്ച വൈകിട്ട് 3 ന് ലെസ്റ്റർ സിറ്റി സെന്ററിൽ പരസ്യ യോഗവും നടക്കും.
സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും. യൂറോപ്പിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

-ADVERTISEMENT-

You might also like
Comments
Loading...