മനുഷ്യത്തം നഷ്ടപ്പെടുമ്പോൾ പ്രകാശമായി ദൈവവചനം മാറണം: ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്

കാരയ്ക്കൽ: മനുഷ്യത്തം നഷ്ടപ്പെടുന്ന ജീവിത സാഹചര്യങ്ങളിൽ പ്രകാശമായി മാറേണ്ടതാണ് ദൈവവചനമെന്ന് ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് പറഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2022-23 ലെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന കാലമാണിത്. ഇവിടെ ദൈവവചനവും ദൈവസ്നേഹവുമാണ് രൂപാന്തരം നൽക്കുന്നതെന്ന് മാർ സ്തേഫാനോസ് പറഞ്ഞു.
പ്രസിഡന്റെ റവ.രാജു തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്‌, ട്രഷറർ ജോജി പി.തോമസ്, വൈസ് പ്രസിഡന്റെ ആനി ചെറിയാൻ, ജോയിന്റെ സെക്രട്ടറി ആനിമിനി തോമസ്, റവ.ഏബ്രഹാം വർഗീസ്, റവ.സഖറിയ ജോൺ, പാസ്റ്റർമാരായ സ്റ്റീഫൻ ദാനിയേൽ, പി.എം. സാമുവൽ എന്നിവർ പ്രസംഗിച്ചു. കാരയ്ക്കൽ സെന്റ് തോമസ് ക്വയർ ഗാനശുശ്രൂഷ നടത്തി.

-Advertisement-

You might also like
Comments
Loading...