ഡുനാമീസ് 2022: ഏകദിന കൺവൻഷനും സംഗീത സന്ധ്യയും

കുവൈത്ത്: ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈത്ത് ചർച്ച് ഏകദിന കൺവൻഷനും സംഗീത സന്ധ്യയും സുപ്രസിദ്ധ ഗായകനും വർഷിപ്പ് ലീഡറുമായ ഡോ. ബ്ലെസൺ മേമന നയിക്കും. മെയ് 9 തിങ്കളാഴ്ച കുവൈത്ത് സമയം രാത്രി 7 മുതൽ 9 വരെ
സാൽമിയയിൽ വച്ചാണ് സമ്മേളനം.
പാസ്റ്റർ ജിതിൻ വെള്ളക്കോട്ട് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബെഥേൽ മ്യൂസിക്കിന്റെ പ്രസിദ്ധ ഗായകർ അണിനിരക്കുന്ന
ക്വയറും ഗാനങ്ങൾ ആലപിക്കുന്നതാണ്.
വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചതായി
കൺവീനർ സജി എബ്രഹാം , ഉമ്മൻ ജോർജ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like