ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ജനറൽ കൗൺസിൽ രൂപീകൃതമായി; ആഷേർ മാത്യു പ്രസിഡൻ്റ്, എബിൻ അലക്സ് സെക്രട്ടറി

പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ, ജിനു വർഗീസ്, രഞ്ജിത് ജോയ് എന്നിവരാണ് കൗൺസിലിലെ പുതുമുഖങ്ങൾ

KE NEWS Desk | London, UK

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ പ്രഥമ ജനറൽ കൗൺസിൽ നിലവിൽ വന്നു. 2022-23 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി ഇനി മുതൽ ജനറൽ കൗൺസിൽ എന്നാകും അറിയപ്പെടുക. ക്രൈസ്തവ എഴുതുപുരയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജനറൽ കൗൺസിൽ ജനറൽ പ്രസിഡന്‍റ് ആഷേർ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് നിലവിൽ വന്നത്. ക്രൈസ്തവ എഴുത്തുപുരയുടെ മുന്‍ ചീഫ് എഡിറ്ററും എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ആഷേര്‍ മാത്യു ജനറല്‍ പ്രസിഡൻ്റായി തുടരും. തിരുവല്ല സ്വദേശിയായ ആഷേര്‍ എഴുത്തുകാരനും പൊതുപ്രവർത്തകനും അധ്യാപകനുമാണ്. ജനറല്‍ സെക്രട്ടറി
ഇവാ. എബിന്‍ അലക്സ് ക്രൈസ്തവ ലോകത്ത് അറിയപ്പെടുന്ന ഗായകനും സുവിശേഷകനും ആണ്. ഡെറാഡൂണിലെ ന്യൂ തിയോളജിക്കല്‍ കോളേജില്‍ നിന്ന് വേദപഠനം പൂര്‍ത്തിയാക്കിയ എബിന്‍ അലക്സ് സുവിശേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. പത്തനാപുരം സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കുടുംബമായി കാനഡയില്‍ ആണ്. ജനറല്‍ വൈസ് പ്രസിഡന്‍റ്-(പ്രോജക്ട് ആന്‍ഡ് ലീഗല്‍ അഫയെഴ്സ്) പാസ്റ്റര്‍ ബ്ലെസ്സന്‍ ചെറിയനാട് സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും ഐപിസി നവജീവന്‍ ഗോസ്പല്‍ സെന്‍റര്‍ ആല- ചെങ്ങന്നൂര്‍ സഭയുടെ ശുശ്രൂഷകനുമാണ്.

ജനറല്‍ വൈസ് പ്രസിഡന്‍റ് (മീഡിയ) സ്റ്റാന്‍ലി അടപ്പനാംകണ്ടത്തില്‍ കുമ്പനാട് സ്വദേശിയാണ്. ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകനായ ഇദ്ദേഹം ഐപിസി എൻ.ആർ കരോൾബാഗ് സഭാ അംഗമാണ്. ഐപിസി നോർത്തേൺ റീജിയൺ റീജിയണൽ പി.വൈ.പി.എ യുടെ ട്രഷററും ഉത്തരേന്ത്യൻ മാധ്യമ കൂട്ടയ്മയായ NICMA യുടെ ഡയറക്ടർ ബോർഡ് അംഗവുമാണ്. ജനറല്‍ ജോ. സെക്രട്ടറി-മീഡിയ- ജിന്‍സ് മാത്യു ഗാനരചയിതാവും പ്രവാസി പൊതു പ്രവര്‍ത്തകനുമാണ്. ഇപ്പോള്‍ ബഹ്‌റൈനിലാണ്.
പാസ്റ്റർ ഡാര്‍വിന്‍ എം. വില്‍സന്‍ പ്രൊജക്റ്റ്സിന്‍റെ ജോയിന്‍റ് സെക്രട്ടറിയാണ്. പ്രഭാഷകനും എഴുത്തുകാരനും സംഘാടകനും ആയ ഇദ്ദേഹം ക്രൈസ്തവ ലോകത്തെ അറിയപ്പെടുന്ന അവതാരകന്‍ കൂടെയാണ്. ഇപ്പോൾ കുടുംബമായി അമേരിക്കയിലാണ്.
സുവിശേഷകനും എഴുത്തുകാരനും യുവജന പ്രവര്‍ത്തകനുമായ പാസ്റ്റര്‍ ഫിന്നി കാഞ്ഞങ്ങാട് ആണ് ജനറല്‍ ട്രഷറര്‍.

പാസ്റ്റര്‍ ജെ.പി വെണ്ണിക്കുളം ആണ് ചീഫ് എഡിറ്റര്‍. വെണ്ണിക്കുളം സ്വദേശിയായ ഇദ്ദേഹം മുന്‍ ജനറല്‍ പ്രസിഡന്‍റും എഴുത്തുകാരനും വേദാധ്യാപകനുമാണ്. ഗുജറാത്തില്‍ ശാരോൻ സഭാ ശുശൂഷകനായ ഇദ്ദേഹം സി ഇ എം മീഡിയ &ലിറ്ററേച്ചർ സെക്രട്ടറി കൂടിയാണ്.
ജോണ്‍സന്‍ വെടികാട്ടില്‍ (ഡയറക്ടര്‍- മിഷന്‍) എഴുത്തുകാരനും ഗാന രചയിതാവുമാണ്. തടിയൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ദുബായിലാണ്.
ബിനു വടക്കഞ്ചേരി (ഡയറക്ടര്‍- പബ്ലിക്കേഷന്‍) എഴുത്തുകാരനാണ്. വടക്കഞ്ചേരി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കുവൈറ്റിലാണ്. ഫാമിലി മാഗസിൻ ചീഫ് എഡിറ്റർ കൂടിയാണ്.

ഷൈജു മാത്യു (ഡയറക്ടര്‍- മീഡിയ) ഗാന രചയിതാവും മാധ്യമ പ്രവര്‍ത്തകനും സംഘാടകനും റാഫാ റേഡിയോയുടെ അമരക്കാരനുമാണ്. പത്തനാപുരം സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ യു.കെ. യിലാണ്. ഷെബു തരകൻ (ഡയറക്ടര്‍- പ്രോജക്ട്) ഗാനരചയിതാവും സംഘാടകനുമാണ്. കോട്ടയം സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കാനഡയിലാണ്. ജെറ്റ്സൺ സണ്ണി (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ) ഗായകനും ഗാന രചയിതാവും സംവിധായകനുമാണ്. മല്ലപ്പള്ളി സ്വദേശിയാണ്. ജനറൽ കൗൺസിലിലേക്ക് പുതുതായി തെരഞ്ഞെടുത്ത പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ ബീഹാർ ചാപ്റ്റർ മുൻ പ്രസിഡന്റ് ആണ്. സംഘാടകനും പ്രഭാഷകനുമായ ഇദ്ദേഹം അഭിഭാഷകൻ കൂടിയാണ്. ജിനു വർഗീസ് കേരള ചാപ്റ്റർ മുൻ പ്രസിഡന്റും ശ്രദ്ധ മുൻ ഡയറക്ടറും മലയാളം ഡിസ്ട്രിക്ട് സി എ മുൻ ട്രഷററുമാണ്. സംഘാടകനായ ഇദ്ദേഹം പത്തനാപുരം സ്വദേശിയാണ്. രഞ്ജിത് ജോയ് (ഡയറക്ടർ- ഫിനാൻസ്)ഡൽഹി ചാപ്റ്റർ മുൻ ട്രഷററാണ്. ഗ്രന്ഥകാരനും സംഘടകനുമായ ഇദ്ദേഹം ഡൽഹിയിലാണ്. കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള പ്രമുഖ സ്ഥാപനത്തിന്റെ ഡൽഹി ബ്രാഞ്ച് ഹെഡ് ആണ്. 2023 മാര്‍ച്ച് 31 വരെയാണ് കമ്മറ്റിയുടെ കാലാവധി.

പുതിയ ഭരണസമിതിക്കു ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്‍റെ അഭിനന്ദനങ്ങള്‍.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.