കോവിഡ് കാലത്തെ ആതുരസേവന ശുശ്രൂഷയ്ക്ക് ആദരവ് നൽകി

മസ്കറ്റ് : കൊവിഡ് കാലത്ത് ആതുരസേവന ശുശ്രൂഷയിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർക്ക് ഒ പി എ വുദാം സഭ ആദരവ് രേഖപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ സഭയിലെ 13 ആരോഗ്യ പ്രവർത്തകരെയാണ് ആദരിച്ചത്. മെയ് മൂന്നിന് നടന്ന പ്രത്യേക സമ്മേളനത്തിൽ അനുമോദന രേഖ അവതരിപ്പിക്കുകയും വിശിഷ്ട സേവനത്തിന് സഭ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

post watermark60x60

ആരോഗ്യ പ്രവർത്തകരായ ഡോക്ടർ ബിൻസി ജിതിൻ, സുനിത പൊന്നച്ചൻ, ജൂലി ജെയ്മോൻ, ബിൻസി അജു, സിജി രമേശ്‌, സിൽജ വർഗീസ്, ബെറ്റി പി ബിറ്റു, ഗ്ലോറി രാജേഷ്, രേഖ ജോബിൻ, ആൻസി രാജു, ജിയോ ജോൺസൻ, ജിഷ വിൽ‌സൺ, ബെൻസി ബിനോ എന്നിവരാണ് സഭയുടെ അനുമോദനം ഏറ്റുവാങ്ങിയത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജി കോശി വൈദ്യൻ, വിശിഷ്ടാതിഥി പാസ്റ്റർ മൊറൈസ് തോട്ടപ്പള്ളി എന്നിവർ മൊമെന്റോ കൈമാറി. യുവജന വിഭാഗമായ പെന്തകോസ്തൽ അസംബ്ലി യൂത്ത് ഫെലോഷിപ്പാണ് അനുമോദന യോഗം സംഘടിപ്പിച്ചത്.

-ADVERTISEMENT-

You might also like