യു.സി.എഫ് ഇടക്കാട് – എക്സൽ വി.ബി.എസിനു അനുഗ്രഹീത സമാപനം

കുഞ്ഞുമോൻ ഇടക്കാട്

ഇടക്കാട്: ഇടയ്ക്കാട്ടുള്ള ദൈവസഭകളുടെ ഐക്യ കൂട്ടായ്മയായ യു.സി.ഫ് ഏപ്രിൽ 28 -30 വരെ സങ്കടിപ്പിച്ച മൂന്നു ദിവത്തെ എക്സൽ വി.ബി.എസ് നു അനുഗ്രഹ സമാപ്തി.
സഹോദരൻ ജോൺ തോമസ്സിന്റെ അധ്യക്ഷതയിൽ ആരംഭിച്ച വി.ബി.എസ് കർത്തൃദാസൻ ജെ. ജോസ് പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്തു. ഏകദേശം 250 ഓളം കുഞ്ഞുങ്ങൾ 3 ദിവസങ്ങളിലായി പങ്കെടുത്തു. മുതിർന്നവരുടെയും പ്രാദേശിക സഭാ നേതൃത്വങ്ങളുടെയും സജീവ സാന്നിത്യം വളരെ ശ്രേദ്ധേയമായിരുന്നു. എക്സൽ വി.ബി.എസ് ഡയറക്ടർ അനിൽ എലന്തുർ , സഹപ്രവർത്തകരായ ഗ്ലാഡ്‌സൺ ജെയിംസ് , മനീഷ് മാത്യു, മറ്റു പ്രാദേശിക സഭകളിലിൽ നിന്നുള്ള ടീച്ചേഴ്സ് എന്നിവർ ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി. സമാപന ദിവസത്തിൽ അനേകം കുഞ്ഞുങ്ങൾ യേശുവിനെ സ്വന്തം രക്ഷകനായി സ്വീകരിക്കാൻ കർത്താവു കൃപ ചെയ്തു, അതോടൊപ്പം നടന്ന റാലി എല്ലാവര്ക്കും ആവേശവും വേറിട്ട അനുഭവം നല്കുന്നതുമായിരുന്നു. വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാർ ആശംസകൾ അറിയിക്കുകയുണ്ടായി. യു.സി.ഫ് ഭാരവാഹികളുടെ നേതൃത്വത്തിൽ ബൃഹത്തായ ഒരു ടീം ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതുത്വം നൽകി.
കടന്നു വന്ന എല്ലാവര്ക്കും ആകർഷകമായ സമ്മാനങ്ങൾ നല്കിയതോടൊപ്പം ഇടക്കാട്ടു നിന്നു സ്ഥലം മാറ്റം ലഭിച്ചു മറ്റു സ്ഥലങ്ങളിലേക്ക് ശുശ്രുഷക്ക്  കടന്നു പോകുന്ന ദൈവദാസന്മാരായ ജെ.ജോസ്, ഷിബു തോമസ്, ബിബിൻ ചന്ദ്രപാൽ എന്നിവരെ ആദരിക്കുകയും ചെയ്തു. യു.സി.ഫ്. ന്റെ 2022 ആണ്ടിലേക്കുള്ള പ്രോഗ്രാമുകളും പ്രഖ്യാപിച്ചു. കടന്നു വന്ന എല്ലാവര്ക്കും സഹോദരൻ സ്റ്റാൻലി അലക്സ് നന്ദി പ്രകാശിപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading