ബിജു പത്രോസിന്റെ സംസ്കാരം യു.കെയിൽ നടക്കും

KE News Desk | Wales, UK

സ്വാൻസീ(യു.കെ): കഴിഞ്ഞ ദിവസം യുകെയിൽ നിര്യാതനായ എറണാകുളം കുറുപ്പംപടിയിൽ രായമംഗലം പുളിയേലിൽ ഹൗസിൽ പീറ്റർ പി. വി യുടെയും അന്നമ്മ പീറ്ററിന്റെയും മകൻ ബിജു പത്രോസിന്റെ (47) ശവസംസ്കാരം യു.കെയിലെ സ്വാൻസിയിൽ മെയ് 5ന് നടക്കും. മഞ്ജുമോൾ ബിജു ആണ് ഭാര്യ.

post watermark60x60

മക്കൾ: ആൽവിൻ പീറ്റർ ബിജു, ഡാൽവിൻ പീറ്റർ ബിജു. ബെന്നി പീറ്റർ (യു.എസ്.എ) ഏക സഹോദരനാണ്. സംസ്കാര ശുശ്രുഷകൾ വെയിൽസിലുള്ള ടാബർനാക്കൾ പെന്തകോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ മെയ്‌ 5 രാവിലെ 9.30ന് ടാബർനാക്കൽ ചാപ്പലിൽ (Morriston, SA6 8AG) ആരംഭിക്കുകയും ഭൗതിക ശരീരം ഉച്ചക്ക് 12.15 ന് ഓയിസ്റ്റർമൗത് സെമിത്തേരിയിൽ (SA3 4SW) സംസ്കരിക്കുന്നതായിരിക്കും.

ഇത് ഒരു അറിയിപ്പായി കാണണമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചിരിക്കുന്നു.

Download Our Android App | iOS App

സംസ്കാര ശുശ്രുഷകൾ രഹബോത്ത് ഓൺലൈൻ ടീവി, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നീ ഓൺലൈൻ മാധ്യമങ്ങളിൽ തത്സമയം വീക്ഷിക്കുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

You might also like