കവിത: സാന്ത്വനം | സുജ സജി

ആരെല്ലാമെന്നെ തള്ളിയെന്നാലും
അനുദിനമെന്നോട് ചേർന്നിരിക്കും,
അകതാരിലെ വ്യഥയറിഞ്ഞ്
ആശ്വാസ വചസ്സുകൾ പകർന്നു നൽകും.
മരുയാത്രയിൽ ചരണങ്ങളിടറിയെന്ന്
കരുതിയ നേരത്ത് താങ്ങിയെന്നെ
മാറോടുചേർത്ത് വിങ്ങുമെൻ
നയനങ്ങളിൻ നീർമണികളകറ്റി.
Download Our Android App | iOS App
ജനനി താനുള്ളിലെ വാത്സല്യവും ഉടപിറന്നൊരുടെ സ്നേഹവുമറ്റു പോകിലും,
കരുതുമെന്ന് നിനച്ചോരകന്നീടിലും
അണയും ഞാനവൻ ചാരവേ
നിസ്സഹായയായ് കേഴുമ്പോൾ എന്നരികിൽ
സാന്ത്വനമായ് വന്നെത്തും നാഥൻ.
മാർഗമായി, സത്യമായി ജീവനായി നിസ്സീമമാകുമലിവിൻ ഗുരുവരൻ നിർത്തി അയോഗ്യയാകുമെന്നെയും നിനച്ചില്ലൊരിക്കലുമീ
കൃപ തൻനിറവിലൻപൊട് ചേർത്തിരുത്തുമെന്നെയുമെന്ന്.