ബ്രിസ്റ്റളിൽ ജാക്കോബൈറ്റ് സൺഡേസ്കൂൾ കലോത്സവം ഏപ്രിൽ 30ന്

KE News Desk | London, UK

ബ്രിസ്റ്റൾ (യു.കെ): മലങ്കര ജാക്കോബൈറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ (എം ജെ എസ്‌ എസ്‌ എ) യു.കെയുടെ 2022 വർഷത്തെ കലോത്സവം ഏപ്രിൽ 30 ന് ബ്രിസ്റ്റളിലുള്ള ട്രിനിറ്റി അക്കാദമിയിൽ നടക്കും. യു. കെ ഭദ്രാസനത്തിന്റെ കീഴിലുള്ള മുപ്പതിൽ അധികം ഇടവകളിൽനിന്നുള്ള ഇരുന്നൂറോളം പ്രതിഭകൾ അഞ്ചു മേഖലകളായി തിരിഞ്ഞ് കലാമത്സരങ്ങളിൽ പങ്കെടുക്കും. “ഈദോ ദ് യോലൂഫെ” എന്ന് പേരിൽ കലോത്സവം ഏപ്രിൽ 30ന് രാവിലെ യു. കെ പാത്രിയാർക്കൽ വികാരി ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത പതാക ഉയർത്തിക്കൊണ്ടു ഉദ്ഘാടനം നിർവഹിക്കും.

പ്രൈമറി, സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാലു വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക . ബ്രിസ്റ്റളിൽ സ്ഥിതി ചെയ്യുന്ന മോർ ബസേലിയോസ് എൽദോ ഇടവക ആഥിധേയത്വം വഹിക്കുന്ന കലോത്സവത്തിൽ യു.കെയൂടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സൺഡേസ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി 600ൽ അധികം പേർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ വിവിധ ക്രൈസ്‌തവ സഭകളുടെ അംഗങ്ങളോടൊപ്പം ബ്രിസ്റ്റൾ – ബ്രാഡ്‌ലി സ്റ്റോക്ക് മേയർ ടോം ആദിത്യയും പങ്കെടുക്കും.

-Advertisement-

You might also like
Comments
Loading...