ക്രൈസ്തവർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണം; കേന്ദ്ര മന്ത്രി ജോൺ ബാർള

തിരുവനന്തപുരം: ക്രൈസ്തവർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നു കേന്ദ്ര മന്ത്രി ജോൺ ബാർള. പക്ഷെ അവയൊന്നും വേണ്ട വിധത്തിൽ ആരും പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. പി  വൈ സി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാലയുമായി തിരുവനന്തപുരത്ത് നടത്തിയ  കൂടിക്കാഴ്ചയിൽ  സംസാരിക്കുകയായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർള. ഭാരതത്തിലെ ക്രൈസ്തവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിച്ചു. ക്രൈസ്തവർക്ക് അനവധി സ്കീമുകൾ ഉണ്ടെന്നും ആരും ആവശ്യങ്ങൾ ഉന്നയിക്കുന്നില്ലെന്നും ക്രൈസ്തവ സഭകൾ ഒരുമിക്കണമെന്നും ഒന്നിച്ചു നിന്നാൽ ഒരുപാടു കാര്യങ്ങൾ നേടി എടുക്കാമെന്നും മന്ത്രി പറഞ്ഞു. മദർ തെരേസയ്ക്ക് ശേഷം ഒരു ക്രൈസ്തവർക്കും ആദരവ് ലഭിക്കാത്തത് ഖേദകരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-ADVERTISEMENT-

You might also like