ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്!

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് കൊച്ചി നെടുമ്പാശ്ശേരി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു ജോർജ്‌ പത്തനാപുരത്തിന്റെ മകൻ തോംസൺ ബാബുവും, വർഷിപ്പ് ലീഡറും സംഗീതജ്ഞനുമായ ഇവാ. ലോർഡ്സൺ ആന്റണിയെയും ഇന്ന് (ഏപ്രിൽ 28) വെളുപ്പിന് ആറ്റിങ്ങൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇവർ സഞ്ചരിച്ച കാർ മറ്റൊരു ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. തോംസൺ ബാബുവിന്റെ വാരിയെല്ലുകൾക്കും, കാലിനും ഒടിവും ഇവാ. ലോർഡ്സൺ ആന്റണിയുടെ കാലിനും കാര്യമായ ഒടിവ് സംഭവിച്ചിട്ടുണ്ട്. രണ്ട് പേർക്കും ശസ്ത്രക്രിയ വേണ്ടി വരും എന്ന്‌ പ്രാഥമിക വിവരങ്ങളിൽ നിന്നും അറിയുന്നു. ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like