സി ഇ എം പ്രവർത്തന ഉദ്ഘാടനം മെയ്‌ 2ന്

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) 2022-2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെയ്‌ 2നു രാവിലെ 10 മണിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നൽകും. സഭയുടെ മാനേജിങ്, മിനിസ്റ്റേഴ്സ് കൗൺസിൽ അംഗങ്ങൾ, പുത്രികാ സംഘടന പ്രവർത്തകർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

-ADVERTISEMENT-

You might also like