മികച്ച കർഷകനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാർഡ് നേടിയ സുവി. പി.ജി ജോർജ്ജ് അക്കരെനാട്ടിൽ

KE NEWS

മേലുകാവ്: മികച്ച കർഷകനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാർഡ് എന്ന അംഗീകാരം നേടിയ സുവി. പി.ജി ജോർജ്ജ് (പാപ്പച്ചി) പട്ടയക്കുടി നിര്യാതനായി.
ഇരുമാപ്രയിൽ ജനിച്ചു വളർന്ന് പട്ടയകുടി പ്രവർത്തന മണ്ഡലമാക്കി, കൃഷിയോടൊപ്പം ഗവേഷണം നടത്തിയ പുളിയമ്മാക്കൽ ജോർജ്‌ (പാപ്പച്ചി ) എന്ന കർഷകൻ നിർമ്മിച്ച സീയോൻ മുണ്ടി എന്ന പ്രത്യേക കുരുമുളക് ഇനം രാജ്യ തലത്തിൽ ശ്രദ്ധേയമാവുകയും, രാഷ്ട്രപതിയുടെ ദേശീയ അവാർഡ് എന്ന അംഗീകാരം നേടി നാടിന് അഭിമാനമാകുകയും ചെയ്തിരുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിലും നാട്ടുവൈദ്യത്തിലും വിലയേറിയ സംഭാവനകൾ നല്കിയിരുന്നു.

സംസ്കാരം പിന്നീട്

-Advertisement-

You might also like
Comments
Loading...