ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നാല്പതാം വാർഷിക ആഘോഷത്തിനു അനുഗ്രഹ സമാപ്തി

ദോഹ : ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ നാൽപതാം വാർഷിക ആഘോഷം ഏപ്രിൽ 20 ബുധനാഴ്ച വൈകീട്ട് 6:30 ന് ആരംഭിച്ച് ഏപ്രിൽ 22 നു ദോഹ-ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് അവസാനിച്ചു .
പാസ്റ്റർ ജോസഫ് തോമസ് പ്രാർത്ഥിച്ച് ആരംഭിച്ച സമാപന സമ്മേളനത്തിൽ ഐഡിസിസി ഓഫിഷ്യൽസ് ചീഫ് കോർഡിനേറ്റർ ജോൺ ജൂട്ടാസ് കോർഡിനേറ്റേഴ്‌സ് പാസ്റ്റർ ജേക്കബ് ജോൺ ,ഡോ.ജേക്കബ് ജോയൽ മാത്യു, ജോൺ കുര്യാക്കോസ്,QMPC പ്രസിഡന്റ്‌ പാസ്റ്റർ ബിനു വർഗീസ്,IDCC-PC ചെയർമാൻ പാസ്റ്റർ പി എം ജോർജ് വിവിധ സഭാ അധ്യക്ഷന്മാർ പാസ്റ്റേഴ്സ് വിവിധ ഖത്തർ മലയാളി സാമൂഹിക പ്രതിനിധികൾ, മീഡിയ പ്രതിനിധികൾ സഭാ വ്യത്യാസമില്ലാതെ വിശ്വാസ സമൂഹങ്ങൾ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സഭാ ശുശ്രുഷകൻ പാസ്റ്റർ സജി പി അധ്യക്ഷനായിരുന്നു. ദോഹ AG യുടെ വിവിധ ശാഖകളായ ഹിന്ദി, നേപ്പാളി, ഉറുദു ഭാഷകളിലുള്ള കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്ന പാസ്റ്റർ ബൽറാം ലാമ,പാസ്റ്റർ ഐസക് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു . സൺ‌ഡേ സ്കൂൾ കുട്ടികളുടെ വിവിധ സംഗീത പരിപാടികളും അന്നേദിവസം അവതരിപ്പിച്ചു.
ഡോ.ബ്ലെസ്സൻ മേമനയും AG ക്വയറും ഗാനശുശ്രുഷകൾക്ക്
നേതൃത്വം നൽകി.
അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു മുഖ്യ സന്ദേശം നൽകുകയും സുവനിയർ പ്രകാശനം നടത്തുകയും 25 വർഷത്തിൽ അധികം സഭാ വിശ്വാസികളായിരുന്നവരെ ആദരിക്കുകയും അനുഗ്രഹപ്രാർത്ഥന നടത്തുകയും ചെയ്തു.സഭയ്ക്കു സ്വന്തമായി ഒരു അഡ്രസ് ആപ്പ് ബ്രദർ അലൻ സജി നിർമ്മിക്കുകയും ബ്രദർ ബെജോ മാത്യു അവതരിപ്പിക്കുകയും ലോഗിൻ ഡോ. ബ്ലെസ്സൻ മേമനയും പുതുക്കിയ വെബ്സൈറ്റ് പാസ്റ്റർ സജിയും നിർവഹിക്കുകയും ചെയ്തു.സുവനീർ ചീഫ് എഡിറ്ററായി ബ്രദർ മാത്യു ജോർജ് പ്രവർത്തിച്ചു.
സഭ സെക്രട്ടറി ബ്രദർ എബ്രഹാം കൊണ്ടാഴി കൃതജ്ഞത അറിയിക്കുകയും ചെയ്തു. മുഖ്യതിഥികളായ ഡോ. ഐസക് വി മാത്യു, ഡോ. ബ്ലെസ്സൻ മേമന, പാസ്റ്റർ വർഗീസ് മാത്യു എന്നിവർക്കു മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഭ ശുശ്രുഷകൻ പാസ്റ്റർ സജി പി , അസോ. പാസ്റ്റർ ജേക്കബ് ജോൺ സഭാ സെക്രട്ടറി എബ്രഹാം കൊണ്ടാഴി എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.