വി.ബി.എസും ടീൻ ചലഞ്ചും മെയ് 1 മുതൽ

കൊല്ലം: ICPF ഉം കുണ്ടറയിലെ ക്രിസ്തീയ സഭകളും ചേർന്നൊരുക്കുന്ന 11മത് വി.ബി.എസും ടീൻ ചലഞ്ചും മെയ് 1 മുതൽ 7 വരെ കുണ്ടറ എ.ജി ചർച്ചിൽ വെച്ചു നടക്കും. വളർന്നു വരുന്ന പുത്തൻ തലമുറയെ ദൈവവചനത്തിലും ദൈവീക പരിപാലനത്തിലും വളർത്തിയെടുക്കാൻ ആവശ്യമായ സന്ദേശം ഉൾക്കൊള്ളുന്ന പാട്ടുകൾ, ആക്ഷൻസോങ്, സ്കിറ്റ്, ചെറുകഥകൾ, മുതിർന്ന കുട്ടികൾക്ക് കൗൺസിലിംഗ് തുടങ്ങിയവ ഈ വർഷത്തെ വി.ബി.എസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എക്സൽ മിനിസ്ട്രീസ് ഈ വി.ബി.എസിനു നേതൃത്വം നൽകുന്നത്.

-ADVERTISEMENT-

You might also like