വേൾഡ് മലയാളീ ഫെഡറേഷൻ ആഫ്രിക്ക റീജിയൺ പി.ആർ ഫോറം കോർഡിനേറ്ററായി ബ്ലസൻ ചെറുവക്കൽനെ തെരഞ്ഞെടുത്തു.

KE NEWS

 

ആസ്ട്രിയ: വേൾഡ് മലയാളീ ഫെഡറേഷൻ ആഫ്രിക്ക റീജിയൺൻ്റെ പബ്ലിക് റിലേഷൻ ഫോറം കോർഡിനേറ്ററായി ബ്ലസൻ ചെറുവക്കൽനെ തെരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളീ കൂട്ടായ്മയാണ് വേൾഡ് മലയാളി ഫെഡറേഷൻ. ആസ്ട്രിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന WMFന് നിലവിൽ ലോകത്തിലെ 162 രാജ്യങ്ങളിൽ പ്രവർത്തന കേന്ദ്രങ്ങളുണ്ട്. നൈജീരിയയിൽ അൽസിക്കോ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബ്ലസൻ ചെറുവക്കൽ ക്രൈസ്തവ എഴുത്തുപുരയുടെ നൈജീരിയ പ്രതിനിധിയും, ഓൺലൈൻ ദിനപത്രത്തിൻ്റെ സബ് എഡിറ്ററുമാണ്. കൂടാതെ 24 ന്യൂസ് നൈജീരിയ റിപ്പോർട്ടറായും, കേരളാ സമാജം നൈജീരിയ മാഗസിൻ സബ് എഡിറ്ററായും പ്രവർത്തിച്ചു വരുന്നു. ഐ.പി.സി ശാലേം ചെറുവക്കൽ സഭാംഗമായ ബ്ലസൻ പി.വൈ.പി.എ പ്രവർത്തനങ്ങളിലും സജീവമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.