ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി യുടെ 40 ാം വാർഷിക ആഘോഷത്തിനു അനുഗ്രഹിത തുടക്കം

ദോഹ: ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ 40 ാം വാർഷിക ആഘോഷത്തിനു ഏപ്രിൽ 20 ബുധനാഴ്ച വൈകീട്ട് 06:30 ന് ദോഹ-ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് തുടക്കമായി .

പാസ്റ്റർ വർഗീസ് മാത്യു ബിഹാർ പ്രാർത്ഥിച്ചു ആരംഭിച്ച യോഗം സഭ ശുശ്രുഷകൻ പാസ്റ്റർ സജി പി അധ്യക്ഷത വഹിച്ചു. അനുഗ്രഹിത ഗായകൻ ഡോക്ടർ ബ്ലെസ്സൻ മേമനയും ദോഹ AG ക്വയർ ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകി.

ഐഡിസിസി ഒഫീഷ്യൽസ് പാസ്റ്റർ ജേക്കബ് ജോൺ വിവിധ സഭ ശുശ്രുഷകർ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത കൺവെൻഷനിൽ
അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ഐസക് വി മാത്യു മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റർ സാകുട്ടി പ്രാർത്ഥിച്ചു അവസാനിപ്പിച്ചു. തുടർന്ന് ഏപ്രിൽ 21നു വൈകിട്ട് 6.30pm നു കൺവെൻഷനും 22നു വൈകിട്ട് 5.00നു സമാപന സമ്മേളനവും നടത്തപെടും.

25 വർഷത്തിലധികം വർഷങ്ങൾ സഭയോടുള്ള ബന്ധത്തിൽ ആയിരുന്ന കുടുംബങ്ങളെ ചടങ്ങിൽ ആദരിക്കും. സഭയുടെ സുവനീർ പ്രകാശനവും പുതുക്കിയ വെബ്സൈറ്റും ചർച്ച് അഡ്രസ്സ് ആപ്പും വാർഷിക യോഗത്തിൽ വെച്ച് ലോഞ്ച് ചെയ്യും.

-Advertisement-

You might also like
Comments
Loading...