ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ഹ്യൂസ്റ്റൺ പ്രമോഷണൽ യോഗം 24 ന്

വാർത്ത: നിബു വെള്ളവന്താനം

ന്യുയോർക്ക്: നോർത്തമേരിക്കയിലെയും കാനഡയിലെയും ഐ.പി.സി സഭകളുടെ കുടുംബസംഗമത്തിന്റെ അനുഗ്രഹത്തിനായും വിജയകരമായ നടത്തിപ്പിനും വേണ്ടി 24ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. റവ. ഡോ. സാബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തും.

2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക.

പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലായിരിക്കും കോൺഫ്രൻസ് നടത്തപ്പെടുക.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconfernce.org എന്ന വെബ്സൈറ്റ് സന്ദർശിക്കണ മെന്ന് മീഡിയ കോർഡിനേറ്റർ ബ്രദർ ഫിന്നി രാജു അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.