ഐ പി സി കർണാടക സ്റ്റേറ്റ് 35 -ാമത് വാർഷിക കൺവൻഷൻ മെയ് 18 മുതൽ

ജോസ് വലിയകാലയിൽ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് 35-ാമത് വാർഷിക കൺവൻഷൻ മെയ് 18 മുതൽ 22 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും. ബുധനാഴ്ച വൈകിട്ട് 6ന്
സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.എസ്.ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിൽസൻ ജോസഫ്, സാം ജോർജ്, ഷിബു തോമസ് (ഒക്കലഹോമ), അനീഷ് കെ ശ്രീധർ (കൊല്ലം), റെജി ശാസ്താംകോട്ട, കെ എസ് ജോസഫ്, ജോസ് മാത്യു, വർഗീസ് ഫിലിപ്പ് എന്നിവരും കന്നട ഭാഷയിൽ പാസ്റ്റർമാരായ റ്റി.ഡി.തോമസ്, എ.വൈ. ബാബു എന്നിവരും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
ഇവാ. ഗ്രേയ്‌സൺ രാജുവിൻ്റെയും പാസ്റ്റർ ടൈറ്റസ് ചാക്കോയുടെയും നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവൻഷനിൽ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ, ഉപവാസ പ്രാർഥന, സോദരി സമാജം സമ്മേളനം,സൺഡെ സ്കൂൾ, പി വൈ പി എ സമ്മേളനം, ശുശ്രൂഷകരുടെ ഓർഡിനേഷൻ, ബൈബിൾ കോളേജ് വിദ്യാർഥികളുടെ ബിരുധ ദാനം എന്നിവ ഉണ്ടായിരിക്കും.
ബെംഗളൂരു ജില്ലയിലുള്ള ശുശ്രൂഷകരെയും വിശ്വാസികളെയും മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന കൺവൻഷനിൽ ഇക്കുറി ഞായറാഴ്ച സംയുക്ത ആരാധന ഉണ്ടായിരിക്കില്ലെന്ന് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ അറിയിച്ചു.

സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യു ജനറൽ കൺവീനറും പാസ്റ്റർ എ. വൈ. ബാബു, സജി ടി. പാറേൽ എന്നിവർ ജോയിൻ്റ് കൺവീനർമാരുമാണ്. പ്രയർ കൺവീനർ പാസ്റ്റർ ജോർജ് തോമസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, മീഡിയ കൺവീനർ ജോബി ജോസഫ്, ഫിനാൻസ് കൺവീനർമാരായി പി ഒ സാമൂവേൽ, ജോയി പാപ്പച്ചൻ എന്നിവരെയും പാസ്റ്റർ ക്രിസ്തുദാസ്, സഹോദരന്മാരായ ജോയ് തോമസ്, പി.വി.ശാമുവേൽ, ബിജു എം പാറയിൽ, ജോയ് തോമസ്, ജെയിംസ് ജെ.പാറേൽ എന്നിവരെ വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.
വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ കൺവെൻഷൻ തത്സമയം വീക്ഷിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.