ആരാധനാ മദ്ധ്യേ ദേഹാസ്വസ്ഥതയെ തുടർന്ന് പാസ്റ്റർ ജോർജ്‌ അലക്സാണ്ടർ നിത്യതയിൽ

KE NEWS DESK

തിരുവനന്തപുരം : വെഞ്ഞാറമൂട് പാളയം ചർച്ച് ഓഫ് ഗോഡ് ബെദേസ്ഥ പ്രയർ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ മാവേലിക്കര ചെട്ടികുളങ്ങര മീനത്തേതിൽ പാസ്റ്റർ ജോർജ്‌ അലക്സാണ്ടറാണ് (63) ഇന്നലെ ആരാധനാമദ്ധ്യേ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.ഇന്നലെ ആരാധനയിൽ ശുശ്രൂഷിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്വാസികൾ ഹോസ്പിറ്റിലിൽ കൊണ്ട് പോകുവാൻ നിർബന്ധിച്ചുവെങ്കിലും തന്നെ ഭവനത്തിൽ കൊണ്ട് പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഭവനത്തിൽ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിക്ക് മലമുകൾ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

You might also like