റേമാ ബൈബിൾ കോളജ് – സെമിനാരി പതിനഞ്ചാമത് ഗ്രാജുവേഷൻ സമ്മേളനം ഏപ്രിൽ 22ന്

പാലക്കാട്: റേമാ ബൈബിൾ കോളജ് & സെമിനാരിയുടെ പതിനഞ്ചാമത്ബിരുദ ദാന സമ്മേളനം ഏപ്രിൽ 22 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ സെമിനാരി ക്യാംപസിൽ നടക്കും. വിവിധ കോഴ്സുകളിലായി പഠനം പൂർത്തിയാക്കിയ 42 വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും. ചെയർമാൻ പാസ്റ്റർ ഡോ.റോയ് ചെറിയാൻ അധ്യക്ഷത വഹിക്കും. ഡോ. സജി കെ. പി, ഡോ. സെബിൻ .എസ്. കൊട്ടാരം തുടങ്ങിയവർ മുഖ്യ സന്ദേശം നൽകും. പ്രിൻസിപ്പൽ റവ. കാമാജി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. പാലക്കാട് കോഴിപ്പാറ, നല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിസ്പാ ഗുഡ്ന്യൂസ് മിനിസ്ട്രിയുടെ കീഴിലുള്ള ഒരു പ്രവർത്തനമാണ്
റേമാ ബൈബിൾ കോളജ് & സെമിനാരി. ദൈവശാസ്ത്ര പഠന രംഗത്ത് മലബാറിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് റേമാ. 2011 മുതൽ സെമിനാരിയ്ക്ക് ATA അംഗീകാരം ഉണ്ട്. എം.ജി.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മിസ്പാ ഗുഡ്‌ന്യൂസ് മിനിസ്ട്രീസിന്റെ
ഭാഗമായി കേരളത്തിലും തമിഴ് നാട്ടിലും ഉൾപ്പടെ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ സഭാ പ്രവർത്തങ്ങൾ ഉണ്ട്. കൂടാതെ, പാലക്കാട് കോഴിപ്പാറയിൽ ഒരു സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. പാസ്റ്റർ ഡോ. റോയി ചെറിയാന്റെ ദർശന സാക്ഷാത്‍കാരമാണ് മിസ്പാ ഗുഡ് ന്യൂസ് മിനിസ്ട്രീസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading