ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന് പുതിയ നേതൃത്വം

KE News Desk I Bengaluru, Karnataka

post watermark60x60

ബാംഗ്ലൂർ: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ 2022-2023 വർഷത്തെ പുതിയ നേതൃത്വം നിലവിൽ വന്നു.കർണാടക ചാപ്റ്റർ സെക്രട്ടറി ബ്രദർ ബിജു മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ ഭക്തവത്സലൻ, വൈസ് പ്രസിഡന്റുമാർ: പാസ്റ്റർ റ്റോബി. സി തോമസ് (പ്രോജെക്ട്),ബ്രദർ ബിജു മാത്യു (മീഡിയ ),സെക്രട്ടറി: ഇവാ.സജി നിലമ്പൂർ , ജോയിന്റ് സെക്രട്ടറിമാർ: പാസ്റ്റർ ജയ്മോൻ കെ ബാബു,(പ്രോജെക്ട്), സിസ്റ്റർ, ബീന ഭക്തൻ (മീഡിയ ),ട്രഷറാർ ബ്രദർ വിബിൻ ആൻന്ധ്രൂസ്, ഇവാഞ്ചലിസം കോർഡിനേറ്റർ:പാസ്റ്റർ അലക്സ്‌ പി ജോൺ, അപ്പർ റൂം കോർഡിനേറ്റർ: പാസ്റ്റർ പി എസ് ജോർജ്, മീഡിയ കോർഡിനേറ്റർ: ബ്രദർ ബ്ലെസ്സെൻ,മീഡിയ ജോ. കോർഡിനേറ്റർ:ബ്രദർ ജോസ് വലിയകാലായിൽ, പബ്ലിക്കേഷൻ കോർഡിനേറ്റർ: പാസ്റ്റർ ഐസക് പീറ്റർ, ശ്രദ്ധ ജോയന്റ് കോർഡിനേറ്റർ ബ്രദർ സോൾവിൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് : ബ്രദർ കെ ജെ ജോൺ, ബ്രദർ തോമസ് നൈനാൻ എന്നിവരെയും തെരഞ്ഞെടുത്തു.
ഈ യോഗത്തിൽ കർണാടക ചാപ്റ്ററിന്റെ മുൻ മാനേജ്മെന്റ് പ്രതിനിധി ബ്രദർ സ്റ്റാൻലി അടപ്പനാം കണ്ടത്തിലിനു നന്ദി പറയുകയും നിയുക്ത പ്രതിനിധി പാസ്റ്റർ ബ്ലെസ്സൻ ചെറിയനാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

-ADVERTISEMENT-

You might also like