ഐ.പി.സി ആയുർ സെന്റർ കൺവൻഷൻ ഏപ്രിൽ 14 മുതൽ

ആയുർ:മുപ്പത്തിയൊന്നാമത് ഐ.പി.സി ആയുർ സെന്റർ കൺവൻഷൻ ഏപ്രിൽ 14 മുതൽ17 വരെ ഐ.പി.സി എബനേസർ(വാളകം)സഭയ്ക്ക് മുന്നിൽ തയ്യാറാക്കിയ പന്തലിൽ നടക്കും.സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ ബി.മോനച്ചൻ,തോമസ് ഫിലിപ്പ് (വെൺമണി),റെജി ശാസ്താംകോട്ട,ജോൺ എസ് മരത്തിനാൽ എന്നിവർ പ്രസംഗിക്കും.

post watermark60x60

സോദരി സമാജം വാർഷികവും സൺഡേ സ്കൂൾ&പി.വൈ.പി.എ സംയുക്ത വാർഷികവും നടക്കും.വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന,ശനിയാഴ്ച മാസയോഗം,ഞായറാഴ്ച സംയുക്ത ആരാധനയും കർതൃമേശ ശുശ്രൂഷയും പൊതുയോഗവും നടക്കും. ഗിലയാദ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾ നിർവഹിക്കും.സെന്ററിലുള്ള ദൈവദാസന്മാരും എക്സിക്യൂട്ടീവ് അംഗങ്ങളും കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like