സംയുക്ത വാർഷികത്തിനും ഏകദിന കൺവൻഷനും അനുഗ്രഹീത സമാപ്തി

പുനലൂർ: ഐ.പി.സി പുനലൂർ സെൻ്റർ പി.വൈ.പി.എ/ സൺഡെസ്കൂൾ സംയുക്ത വാർഷികവും ഏകദിന കൺവൻഷനും അനുഗ്രഹീത സമാപനം.സംയുക്ത വാർഷികവും, ഏകദിന കൺവൻഷനും പുനലൂർ ചെമ്മന്തൂർ പ്രൈവെറ്റ് ബസ്റ്റാൻ്റിലെ നഗരസഭാ സാംസ്ക്കാരിക നിലയത്തിൽ നടന്നു.സണ്ടേസ്ക്കൂൾ സൂപ്രണ്ട് പാസ്റ്റർ ജി. മോനച്ചൻ്റെ അദ്ധ്യക്ഷതയിൽ ഐ.പി.സി പുനലൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്തു.ഏകദിന കൺവൻഷനിൽ സെൻ്റർ പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ ബോബൻ ക്ലീറ്റസിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുകയും,പാസ്റ്റർ സുഭാഷ് കുമരകം വചനം പ്രസംഗിക്കുകയും ചെയ്തു.

post watermark60x60

75 വർഷത്തെ പി.വൈ.പി.യുടെ ചരിത്ര രചന നിർവഹിച്ച സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവേലിനെ സെൻ്റർ പി.വൈ.പി.എ ആദരിച്ചു.മുൻ പി. വൈ. പി. എ പ്രവർത്തകരായ പാസ്റ്റർ ഷാജി വർഗ്ഗീസ്, പാസ്റ്റർ ഷിബു കുരുവിള, ബ്രദർ മനോജ് എന്നിവരെയും ആദരിച്ചു.പി.വൈ.പി.എ.കൊട്ടാരക്കര മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയെ ഈ ചടങ്ങിൽ അനുമോദിച്ചു.സെൻ്റർ സെക്രട്ടറി പാസ്റ്റർ കെ.പി.ജോസ്, ജോയിൻ സെക്രട്ടറി ബ്രദർതോമസ് പീറ്റർ, ട്രഷറാർ ബ്രദർ സി.ജി.ജോൺസൺ എന്നിവർ മൊമെൻ്റൊ വിതരണം നിർവഹിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.പി.വൈ.പി.എ,സണ്ടേസ്ക്കൂൾ, താലന്ത് പരിശോധനയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.പി.വൈ.പി.എ ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു. നൽകി.യോഗങ്ങൾക്ക്,പി വൈ പി ഐ / സണ്ടേസ്കൂൾ കമ്മിറ്റികൾ നേതൃത്വം നൽകി.

വാർത്ത: സ്റ്റീഫൻ സാം സൈമൺ

-ADVERTISEMENT-

You might also like