മലനാട് കൺവൻഷൻ: ഇടുക്കി ഒരുങ്ങി

ഇടുക്കി: മലയോരമണ്ണിന്റെ സുവിശേഷ വിപ്ലവത്തിന് കരുത്തായിമാറിയ മഹാസംഗമത്തിന് ഇടുക്കി വീണ്ടും വേദിയാകുന്നു.
മലനാടിന്റ സുവിശേഷസംഗമ വേദിയായ മലനാട് കൺവൻഷൻ ഏപ്രിൽ 22,23,24 തിയതികളിൽ ഇടുക്കി ഗ്രൗണ്ടിൽ നടത്തപ്പെടുന്നു
വിവിധ സെഷനുകളിലായി അനുഗ്രഹീത കർത്തൃദാസന്മാരായ പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ സാബു ഔസേപ്പ് ബാംഗ്ലൂർ, ഡോ. കെ. വി.പോൾ ഹൈദരാബാദ്, സിസ്റ്റർ തെരേസാ പോൾ ഹൈദരാബാദ്, പാസ്റ്റർ ജോജിമോൻ കൊട്ടാരക്കര എന്നിവർ വചന പ്രഘോഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് 5 30 മുതൽ 8.30 വരെ നടത്തപ്പെടുന്ന പൊതുയോഗങ്ങളിൽ ഗിൽഗാൽ വോയിസ്, റാന്നി ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നതാണ്. കൺവൻഷന്റെ അനുഗ്രഹീത നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. പാസ്റ്റർ ഷാജി ഇടുക്കി (ചെയർമാൻ) പാസ്റ്റർമാരായ ജോസ് മാമ്മൻ, ജോ ഇടുക്കി, മോൻസി മാത്യു, ഷാജി ജെയിംസ്, ഷാജി കുര്യൻ, സന്തോഷ് ഇടക്കര, കെ. വി. ജോസഫ്, കെ. കെ.സജി, എന്നിവർ അടങ്ങുന്ന 51 അംഗ കമ്മിറ്റിയും ഡോ. കെ. വി.പോൾ, പാസ്റ്റർ വിബി ജോൺ എന്നിവർ കൺവീനർമാരായും പ്രവർത്തിക്കുന്നു.
1999 കളിൽ ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ആരംഭിച്ച ഈ ആത്മീയ കൂട്ടായ്മ രണ്ടായിരത്തി ഒന്നാം ആണ്ട് ജില്ലയിൽ വിവിധ മേഖലകളിൽ യൂണിറ്റ് പ്രവർത്തനങ്ങൾ തുടങ്ങി ജില്ലയുടെ ആത്മീക വളർച്ചയ്ക്ക് വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന കൂട്ടായ്മയാണ് മലനാട് പെന്തക്കോസ്ത് കൂട്ടായ്‌മ. കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ജില്ലയിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ, യൂത്ത് ക്യാമ്പുകൾ പവർ കോൺഫറൻസ്, പാസ്റ്റേഴ്സ് കോൺഫറൻസ്, ഐക്യകൂട്ടായ്മകൾ എന്നിവയ്ക്ക് നേതൃത്വം കൊടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്
ജില്ലയിൽ വിവിധ പ്രാദേശിക കൂട്ടായ്മ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ മലനാട് പെന്തെ കൂട്ടായ്മയുടെ പ്രവർത്തനം വലിയ പ്രചോദനമായിട്ടുണ്ട് അത് ജില്ലയുടെ ആത്മീയ വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ട് ആണ്

post watermark60x60

വരുംനാളുകളിൽ വിവിധ കൂട്ടായ്മയുമായി ചേർന്ന് ജില്ലയിൽ വലിയ ഉണർവിനായി വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ മലനാട് പെന്തെകോസ്തു കൂട്ടായ്മ ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

-ADVERTISEMENT-

You might also like