സി ഇ എം ജനറൽ കമ്മറ്റി 21 ദിന ഉപവാസ പ്രാർത്ഥന നാളെ മുതൽ

KE News Desk I Thiruvalla, Kerala

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ മെയ്‌ 1 വരെ ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും.പകൽ പ്രാദേശിക തലങ്ങളിൽ ആണ് പ്രാർത്ഥന നടക്കുക. വൈകുന്നേരം സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിക്കുന്ന പ്രത്യേക യോഗങ്ങളിൽ വിവിധ കർത്തൃദാസന്മാർ പ്രസംഗിക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ് പ്രയർ കൺവീനർ പാസ്റ്റർ ജോസ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like