ചെങ്ങന്നൂർ ഡിവൈൻ ഫെസ്റ്റിവൽ 5 മുതൽ

ചെങ്ങന്നൂർ: വിവിധ സഭകളുടെ സഹകരണത്തോടെ ഐപിസി ഫെയ്ത്ത് സെൻ്റർ ഒരുക്കുന്ന ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ ഏപ്രിൽ 5 മുതൽ 9 വരെ വൈകിട്ട് 6 നു ഐപിസി ഫെയ്ത്ത് സെൻ്റർ ഗ്രൗണ്ടിൽ നടക്കും.
5 നു വൈകിട്ട് 6 നു ഐപിസി കുമ്പനാട് സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ടി.എ.ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പി.കെ.കോശി അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, പ്രിൻസ് റാന്നി, പി.സി.ചെറിയാൻ, അനീഷ് ഏലപ്പാറ, ബാബു ചെറിയാൻ, വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. കെ.ബി.ഇമ്മാനുവേൽ, ഫ്ലെവി ഐസക്ക്, ഷാരോൺ വർഗീസ്, ഡാനിയേൽ തോമസ് എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

You might also like