ലേഖനം: വനിത: പുരുഷന്‍റെ പങ്കാളിയും കുട്ടികളുടെ അമ്മയും | ജെസി സാജു

ഒരു കാലത്ത് വനിതകളെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു എന്നത് ഒരു വാസ്തവമാണ്. എന്നാലിന്ന് സ്ഥിതി മാറി. സെക്കുലര്‍ ലോകം വനിതകളെ പുരുഷന്മാരോടൊപ്പം നിര്‍ത്തുന്നു എന്നതിന്‍റെ തെളിവാണല്ലോ വനിതാ ദിനാചരണത്തിലൂടെയും മറ്റും തെളിവാകുന്നത്!
വിശുദ്ധ തിരുവചനത്തില്‍ സൃഷ്ടിയുടെ ആദ്യവിവരണം മുതല്‍ സ്ത്രീയെ പുരുഷനോടു ചേര്‍ത്തു നിര്‍ത്തുന്നതാണ് നാം കാണുന്നത്. ‘ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു ‘(ഉല്പത്തി 1:27). ദൈവം അനുഗ്രഹിക്കുന്നത് ‘അവനെ’ മാത്രമല്ല, ‘അവരെ’യാണ് (ഉല്പത്തി 1:28).
ഉല്പത്തി രണ്ടാം അദ്ധ്യായത്തില്‍ സ്ത്രീ സൃഷ്ടിയുടെ വിവരണത്തില്‍ ദൈവം തന്നെ പറയുന്നത് ‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; ഞാന്‍ അവന് തക്കതായൊരു തുണയെ ഉണ്ടാക്കി കൊടുക്കുംچ എന്നാണ് (ഉല്പത്തി (2:18).
‘തക്കതായൊരു തുണ’എന്നത് ശ്രദ്ധിക്കുക, ‘ഇണچയല്ല, ‘തുണ!چ മൃഗങ്ങള്‍ക്ക് ഇണ മതി. എന്നാല്‍ മനുഷ്യന് ഇണ പോര തുണ വേണം.
څതുണ’എന്ന വാക്ക് വളരെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു പദമായാണ് നാം ഇവിടെ കാണുന്നത്. പങ്കാളി (ജമൃിലേൃ) എന്ന അര്‍ത്ഥമാണിവിടെ.. പുരുഷന്‍റെ ജീവിതത്തിന്‍റെ എല്ലാ തുറകളിലും ‘പങ്കാളി’യാണു ഭാര്യ!! എന്നാല്‍ ഈ വാക്കിന് ‘ശക്തീകരിക്കുന്ന വ്യക്തി’എന്ന അര്‍ത്ഥവുമുണ്ട്. ദൈവം മനുഷ്യനെ ഒരു ദൗത്യത്തോടുകൂടെ സൃഷ്ടിച്ച് ഭൂമിയിലാക്കി. ആ ദൗത്യത്തിന്‍റെ നിര്‍വ്വഹണം പുരുഷന്‍ ഒറ്റയ്ക്കു നിര്‍വ്വഹിക്കണമെന്നല്ല ദൈവം ആഗ്രഹിക്കുന്നത്. ആ ദൗത്യനിര്‍വ്വഹണത്തില്‍ അവന്‍റെ സഹായിയായി, ശക്തിയായി ഭാര്യ കൂടെയുണ്ടായിരിക്കണം എന്ന് ദൈവം പദ്ധതിയിട്ടിരിക്കുന്നു.
സ്വാര്‍ത്ഥതയുടെയും സ്വയാശ്രയത്തിന്‍റെയും ലോകമാണല്ലോ നാം ഇന്നു നമുക്കു ചുറ്റും കാണുന്നത്. പുരുഷന്‍ പറയും സ്ത്രീ വേണ്ടെന്ന്, സ്ത്രീ പറയും പുരുഷനെ കൂടാതെ ജീവിക്കാന്‍ തനിക്കു കഴിയുമെന്ന്… എന്നാല്‍ ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് അവര്‍ വ്യത്യസ്ത മണ്ഡലങ്ങളില്‍ സ്വയാശ്രികളായി ജീവിക്കാനല്ല അവര്‍ ഒരുമിച്ച് ദൈവിക ദൗത്യം ദൈവികമായി നിറവേറ്റുവാനാണ്. അതിന് അവര്‍ ഒരുമിച്ചു തന്നെ വേണം!
ലോകം വനിതാദിനം ആചരിക്കുമ്പോള്‍ ദൈവം വനിതകളില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്നു നാം തിരിച്ചറിയണം. അടിസ്ഥാനപരമായി സ്ത്രീ പുരുഷന്‍റെ ‘തുണയാണ്, പങ്കാളിയാണ്’… ദൈവം കുടുംബത്തെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യത്തില്‍ പുരുഷനോടു ചേര്‍ന്നുനിന്ന് ശക്തി പകരുക എന്നതാണ് സ്ത്രീയുടെ ഒന്നാമത്തെ ഉത്തരവാദിത്വം.
എന്നാല്‍ ഭാര്യയെന്ന നിലയില്‍ മാത്രമല്ല സ്ത്രീയുടെ ഉത്തരവാദിത്വം എന്നും നാമറിയണം. അമ്മയെന്ന നിലയില്‍ സ്ത്രീയെ ദൈവം ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം അതിമഹനീയമാണ്. ‘സ്ത്രീ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും’ (1 തിമൊഥെയൊസ് 2:15) എന്നാണല്ലോ തിരുവചനം. ഇത് സ്ത്രീകള്‍ക്ക് ദൈവം കൊടുത്തിരിക്കുന്ന ഒരു ഭാരമല്ല; പ്രത്യുത ഒരു പദവിയാണ്. അമ്മ’ എന്നത് ഒരു മഹനീയ പദവിയാണ്.
സ്ത്രീ څവിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും’ മാതൃകയോടെ ജീവിക്കുന്നുവെങ്കില്‍ അവള്‍ക്ക് വിശുദ്ധ സന്തതികളെ’വളര്‍ത്തിയെടുക്കാന്‍ കഴിയും. ആ മക്കള്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഒന്നുപോലെ അനുഗൃഹമായിത്തീരും. അതാണ് ‘അവള്‍ മക്കളെ പ്രസവിച്ച് രക്ഷ പ്രാപിക്കും’ എന്ന വാക്യത്തിന്‍റെ അര്‍ത്ഥം.
സ്ത്രീകള്‍ കുടുംബത്തിന്‍റെ വിളക്ക്’ ആണ് എന്നൊക്കെ പറയാറുണ്ടല്ലോ… എന്താണ് വിളക്കിന്‍റെ ജോലി? വെളിച്ചം പകര്‍ന്നു കൊടുക്കുക. നമുക്കറിയാം, ദൈവത്തിന്‍റെ വചനമാണ് നമ്മുടെ കാലിനു ദീപം. ഒരു നല്ല മാതാവ് തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ദൈവവചനം പഠിപ്പിച്ചു കൊടുക്കുകയും ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ കുഞ്ഞുങ്ങളെ വഴിനടത്തുകയും ചെയ്യുന്ന ആളായിരിക്കും.
പ്രിയപ്പെട്ട മാതാക്കളേ, നമ്മുടെ വീട്ടില്‍ അത്യാവശ്യമായും ദിനംപ്രതിയുള്ള കുടുംബപ്രാര്‍ത്ഥന ഉണ്ടായിരിക്കണം. കുടുംബപ്രാര്‍ത്ഥനയില്‍ വെറുമൊരു പാട്ടു പാടി ഒരു ചെറിയ പ്രാര്‍ത്ഥനയും പ്രാര്‍ത്ഥിച്ച് എഴുന്നേറ്റു പോകുന്ന രീതിയല്ല നമുക്കാവശ്യം. കുടുംബപ്രാര്‍ത്ഥനയില്‍ നാം ദൈവവചനം വായിക്കുകയും കുഞ്ഞുങ്ങള്‍ക്ക് അത് വിശദീകരിച്ചു കൊടുക്കുകയും അതിന്‍റെ വെളിച്ചത്തില്‍ അവരെക്കൊണ്ടു പ്രാര്‍ത്ഥിപ്പിക്കുകയും വേണം. നമ്മുടെ തലമുറയ്ക്ക് നാം യേശുവിനെ കൊടുക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ ദൈവം നമ്മെ ഭരമേല്പിച്ച ദൗത്യം ശരിയായി നിര്‍വ്വഹിക്കുന്നത്.
ദൈവഭക്തയായ ഒരു സ്ത്രീയെയാണ് കുടുംബം പണിയാന്‍ ദൈവം ഉപയോഗിക്കുന്നത്. അവളുടെ വില സ്വര്‍ണ്ണത്തിലും മുത്തിലുമൊക്കെ വിലയേറിയതാണ്. പുരുഷനു തക്ക തുണയായും ഒരു വിശുദ്ധമാതാവായും ദൈവിക ദൗത്യം നിര്‍വ്വഹിക്കുന്ന സ്ത്രീ ദൈവത്തിന്‍റെ ഉല്‍ക്കൃഷ്ട സൃഷ്ടിയാണ്!

ജെസ്സി സാജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.