റ്റി.പി.എം ബാംഗ്ലൂർ സെന്റർ കൺവൻഷൻ സമാപിച്ചു

KE News Desk l Bengaluru, Karnataka

ബാംഗ്ലൂർ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ വാർഷിക കൺവൻഷൻ സമാപിച്ചു. ഹെന്നൂർ ബാഗലൂർ റോഡിലുള്ള ഗധലഹള്ളി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന സമാപനദിന സംയുക്ത സഭായോഗത്തിൽ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസംഗിച്ചു.
വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടന്ന രാത്രി യോഗങ്ങളിൽ സെന്റർ പാസ്റ്റർന്മാരായ പാസ്റ്റർ ഡബ്ലിയു ഡി റോഡറിക് കുമാർ (നാഗ്പൂർ), പാസ്റ്റർ ബി ശ്യാംസുന്ദർ (സെക്കന്തരാബാദ്), പാസ്റ്റർ എസ് എബ്രഹാം (ലാലു, മുംബൈ), പാസ്റ്റർ ജയശേഖരൻ വിൽ‌സൺ (നസ്രത്ത്) എന്നിവർ പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, കാത്തിരിപ്പ് യോഗം, പ്രത്യേക പ്രാർത്ഥന, യുവജന സമ്മേളനം, സൺഡേ സ്കൂൾ അധ്യാപകരുടെ വാർഷിക സമ്മേളനം, സംയുക്ത സഭായോഗം എന്നിവ നടന്നു.
ബെല്ലാരി, ചിക്മംഗലൂർ, മാംഗളൂർ, ഇച്ചിലംപാടി, ഹൂബ്ലി, മൈസൂർ, മാന്ധ്യ, തുംകൂർ, ഉഡുപ്പി, ഗോവയിലെ പഞ്ചിം, വെർനാ ആന്ധ്രാപ്രദേശിലെ ഗുന്റകൽ, അഡോണി തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങി ബാംഗ്ലൂർ സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.