ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം

KE News Desk l Jaipur, Rajasthan

രാജസ്ഥാൻ: ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് ശുശ്രൂഷകാ കുടുംബസംഗമം ഏപ്രിൽ 4 മുതൽ 7 വരെ സീക്കർ ജില്ലയിലെ ഫത്തേപ്പൂരിലുള്ള ഹുഡേരയിൽ(എക്ലിസിയ ക്യാമ്പസ്) വെച്ച് നടക്കും.ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് പ്രസിഡന്റ് റവ.ഡോ.ജോർജ് സി വർഗീസ് ഉദ്ഘാടനം ചെയ്യും.പാസ്റ്റർ യോഹന്നാൻ ശാമുവേൽ( ഐ.പി.സി യു.പി സെക്രട്ടറി),പാസ്റ്റർ പി.യു.ബെന്നി (മുംബൈ) എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ശാലോം എത്ത്നോസ് സംഗീത ശുശ്രൂഷകൾ നിർവഹിക്കും.പാസ്റ്റർ പി. എം.തോമസ്, പാസ്റ്റർ ജോൺ ദേവസ്യ,ബിനു മാത്യു എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like