ക്രൈസ്തവ എഴുത്തുപുര മിഷൻ ഡിപ്പാർട്മെന്റ് മിഷൻ ചലഞ്ച് ഏപ്രിൽ 1 മുതൽ

KE News Desk l Thiruvalla, Kerala

post watermark60x60

തിരുവല്ല : ക്രൈസ്തവ എഴുത്തുപുര മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള മിഷൻ ചലഞ്ച് ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച മുതൽ മൂന്നാം തീയതി ഞായറാഴ്ച വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകിട്ട് 7 മുതൽ 9 വരെയാണ് യോഗങ്ങൾ.ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻറ് ഇവാ .അഷേർ മാത്യു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം , ഇവാ. സെൽമോൻ സോളമൻ ,പാസ്റ്റർ കെ ഓ തോമസ് തൃശൂർ , പാസ്റ്റർ നോബിൾ പി തോമസ് എന്നിവർ മിഷൻ സന്ദേശം നൽകും. പാസ്റ്റർ രജിത് എബ്രഹാം ഡൽഹി , ഇവാ .എബിൻ അലക്സ് എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.
സൂം ഐഡി : 643242 8712
പാസ്സ്‌വേർഡ്‌ : 2020

-ADVERTISEMENT-

You might also like