പാസ്റ്റർ സി ജെ വർഗീസ് അക്കരെ നാട്ടിൽ

KE NEWS

ആലപ്പുഴ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിലെ ബെഥേൽ പാതിരാപ്പള്ളി സഭാ ശുശ്രുഷകൻ കർത്തൃദാസൻ പാസ്റ്റർ സി.ജെ വർഗീസ്‌ (66 വയസ്സ്) മാർച്ച്‌ 21 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

post watermark60x60

ഭാര്യ : ശ്രീമതി ഗ്രേസി വർഗീസ്. മകൾ : ബ്ലെസ്സി

ഭൗതീക ശരീരം മാർച്ച്‌ 23 ബുധനാഴ്ച്ച രാവിലെ 8 മണി മുതൽ 9 മണി വരെ ഐ പി സി കർമേൽ പൊങ്ങ സഭയ്ക്ക് സമീപമുള്ള കുടുംബ വസതിയിൽ പൊതുദർശനത്തിനായി വയ്ക്കും.
തുടർന്ന് 10 മണി മുതൽ 12 മണി വരെ ഐ പി സി ബെഥേൽ പാതിരാപ്പള്ളി സഭയ്ക്ക് സമീപം പാതിരാപ്പള്ളി – ചെട്ടിക്കാട് റോഡിൽ ബി എസ് എൻ എൽ എക്സ്ചേഞ്ചിന്റെ എതിർവശമുള്ള ബ്രദർ രാജേഷിന്റെ വക സ്ഥലത്ത് ഐ പി സി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ ശുശ്രുഷകൾ നടത്തപ്പെടും.

Download Our Android App | iOS App

സംസ്ക്കാരം ഉച്ചയ്ക്ക് 12.30 മണിയോടെ ആലപ്പുഴ, കളർകോട് പുന്നപ്ര -വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള യു.പി.എഫ് സെമിത്തേരിയിൽ നടത്തപ്പെടും.

-ADVERTISEMENT-

You might also like