ശാരോൻ ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ 2022 നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സാധാരണയായി ഒരാഴ്ച നീണ്ടു നില്ക്കുന്ന ജനറൽ കൺവൻഷൻ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അഞ്ചു ദിവസമായി ചുരുക്കുവാൻ ഇന്നലെ ( 22-03-2022) കൂടിയ പൊതുസഭാ മണ്ഡലം മീറ്റിംഗ് തീരുമാനിക്കയായിരുന്നു.
ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കുടാതെ ശുശ്രൂഷക സമ്മേളനങ്ങൾ, സെമിനാറുകൾ, സി ഇ എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ എന്നിവ പകൽനേരങ്ങളിൽ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുമെങ്കിൽ സ്നാനശുശ്രൂഷയും കർത്തൃ മേശയും ഉണ്ടായിരിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു.

കൺവൻഷൻ കമ്മിറ്റികൾ :-

പ്രാർത്ഥന: പാസ്റ്റർമാരായ ബിനു എബ്രഹാം, ജോസ് ജോർജ്, ജോമോൻ ജെ , ഗോഡ്സ്ൺ സി.സണ്ണി

പബ്ലിസിറ്റി:
പാസ്റ്റർമാരായ സാംസൺ പി തോമസ്, ഫിലിപ്പ് എബ്രഹാം, ജോമോൻ ജോസഫ്, ബ്രദർ റോഷി തോമസ്

അക്കോമഡേഷൻ; പാസ്റ്റർമാരായ എബ്രഹാം കുര്യാക്കോസ്, സജു പാപ്പച്ചൻ, അനിൽ കെ. കോശി, ബിജു ജോർജ്ജ്.

ഭക്ഷണം:
പാസ്റ്റർമാരായ സാം ഫിലിപ്പ് , ബിജുമോൻ വി.ടി., ബ്രദർ തോമസ് വർഗീസ്

ഫിനാൻസ് :
പാസ്റ്റർ ജോർജ് വർഗീസ്, ബ്രദേഴ്സ് ജോജോ ജേക്കബ്, സൈമൺ കെ.ജി., തോമസ് മരുതിവിള

അറേഞ്ച്മെൻറ്:
പാസ്റ്റർമാരായ കെ. എം. കുര്യാക്കോസ്, എം. ജി. മോനച്ചൻ

വോളൻ്റിയേഴ്സ്:
പാസ്റ്റർ മാരായ എം. രാജൻ, ടി. എം. വർഗീസ്, ജോസ് പൊടികുഞ്ഞ് , പി.വി. പോൾ ഗോപാലകൃഷ്ണൻ, ജി. ജോസ്

മ്യൂസിക്:
പാസ്റ്റർമാരായ സോവി മാത്യു, ബിജു ജോസഫ്. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികൾ ചുമതലയേറ്റിട്ടുള്ളത്.

പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, റ്റി. ഐ. എബ്രഹാം, ജോൺസൺ കെ. ശമുവേൽ, ജേക്കബ് ജോർജ് കെ. തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.