അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിനു പുതിയ സാരഥികൾ

പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ട്, പാസ്റ്റർ തോമസ് ഫിലിപ്പ് സെക്രട്ടറി

KE NEWS

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ സാരഥികൾ. സൂപ്രണ്ടായി പാസ്റ്റർ ടി.ജെ.ശമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ഡോ. ഐസക് വി മാത്യു (അസി. സൂപ്രണ്ട്, പാസ്റ്റർ തോമസ് ഫിലിപ്പ് (സെക്രട്ടറി), പാസ്റ്റർ പി കെ ജോസ് (ട്രഷറർ) പാസ്റ്റർ പി ബേബി (എക്സിക്യൂട്ടീവ് മെമ്പർ).
അടൂർ പറന്തലിൽ നടന്ന ഏജി കോൺഫറൻസിലാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ടി ജെ സാമൂവൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിൽ ഏറ്റവും അധികം തവണ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. മികച്ച പ്രഭാഷകനും സഭാ അഡ്മിനിസ്ട്രഷൻ രംഗത്ത് തന്നതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ് പാസ്റ്റർ ടി ജെ. പുതിയ ഭരണസമിതിക്കു ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like