റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ മാർച്ച് 31 മുതൽ

KE News Desk l Punjab – Delhi

ധരിവാൾ/(പഞ്ചാബ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ മാർച്ച് 31 വ്യാഴം മുതൽ ഏപ്രിൽ 3 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 10 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് അമൃത്സർ, ഫരീദ്കോട്ട്, ജലന്തർ, ലുധിയാന, മൊഹാലി പഠാൻകോട്ട്, ഹരിയാനയിലെ കലനൗർ, അമ്പാല തുടങ്ങി ധാരിവാൾ സെന്ററിലെ 36 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.

-Advertisement-

You might also like
Comments
Loading...