എഴുമറ്റൂരിൽ ‘ഏദൻ തോട്ടം’ തീർത്തു ജോൺസ് വർഗീസ് സർ

 

post watermark60x60

മല്ലപ്പള്ളി: ആയിരത്തില്‍പരം ഫലങ്ങള്‍ ലഭിക്കുന്ന ഒരു ഏദന്‍ തോട്ടം മല്ലപ്പള്ളിക്കടുത്ത് എഴുമറ്റൂരിലുണ്ട്.വ്യത്യസ്ഥയിനം കായ്ഫലക്കൃഷികളുമായി ഒരു കര്‍ഷകന്‍.പത്തനംതിട്ട എഴുമറ്റൂര്‍ താന്നിക്കല്‍ ജോണ്‍സ് വര്‍ഗീസ് തന്റെ രണ്ടേക്കറിലാണ് ഒട്ടേറെ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്.പുരയിടത്തില്‍ ഒരു ഭാഗത്തായി 180 പ്ലാവുകള്‍ അതില്‍ തേന്‍വരിക്ക, റെഡ് ജാക്ക്, വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, സിന്ദൂരവരിക്ക, സിദ്ദു, റോസ് വരിക്ക എന്നിവയെ കൂടാതെ വര്‍ഷത്തിന്റെ മുക്കാല്‍ പങ്കും കായ്ഫലം തരുന്ന ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവ്ക്കാഡോയും റംബുട്ടാനും മാംഗോസ്റ്റിനും അടക്കമുള്ള വിദേശ ഫലങ്ങളും ഗംഗാബോണ്ടം, ചാവക്കാടന്‍ ഗ്രീന്‍, യെലോ 20 20 തുടങ്ങിയ ഇനത്തിലുള്ള തെങ്ങുകള്‍, മംഗള, മോഹിത് നഗര്‍ എന്നീ ഇനങ്ങളിലെ അറുന്നൂറില്‍പ്പരം കമുക്, 48 കാട്ടുജാതി, സ്വര്‍ണമുഖി, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, നേന്ത്രന്‍ തുടങ്ങിയ വാഴയിനങ്ങള്‍ക്കൊപ്പം ഔഷധയിനത്തിലുള്ള കദളിയും ഉള്‍പ്പെടുത്തി ഹരിതവനം തീര്‍ത്തിരിക്കുകയാണ് ജോണ്‍സ് വര്‍ഗീസ് ഇവിടെ.
മരച്ചീനി, ചേന, ചേമ്ബ്, ഇഞ്ചിയും, കസ്തൂരി മ‍ഞ്ഞള്‍ തുടങ്ങിയവ വിളവെത്തിനില്‍ക്കുന്നു.കാച്ചിലിലെ രാജാവയ അപൂര്‍വ ഇനമായ വെള്ള കടുവാകയ്യന്‍ കാച്ചിലും പുരയിടത്തില്‍ പടരുന്നുണ്ട്.ചാണകവും പഞ്ചഗവ്യവും കോഴി, ആട്ടിന്‍ കാഷ്ഠവും എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും മണ്ണിര കമ്ബോസ്റ്റുമാണ് വളപ്രയോഗം. നൂറില്‍ പരം വ്യത്യസ്ത മാവുകള്‍, അല്‍ഫോന്‍സോ, സിന്ദൂരം, മല്‍ഗോവ, മൈലപൂ, പിന്നെ നാടിന്റെ സ്വന്തം കിളിച്ചുണ്ടനും ഇതില്‍ ഉള്‍പ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ സാലഡ് വെള്ളരിയും വെണ്ടയും വഴുതനയും പയറും പാവവലും അടക്കമുള്ള പച്ചക്കറിക്കൃഷിയമുണ്ട്.എല്ലാം ജൈവക്കൃഷി തന്നെ.
2016ല്‍ മികച്ച സംസ്ഥാന അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച ജോണ്‍സ് 2019ല്‍ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നും പ്രധാനാധ്യാപകനായാണ് വിരമിച്ചത്. അതിനുശേഷം മുഴുവന്‍ സമയ കര്‍ഷകനാവുകയായിരുന്നു. 1995 എഴുമറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.ഇപ്പോള്‍ സഹകരണ ബാങ്കിന്റെയും ഇക്കോഷോപ്പ് ഉള്‍പ്പെടെ കര്‍ഷക സംരംഭങ്ങളിലൂടെയും സജീവം. എല്ലാത്തിരക്കുകളിലും എന്നും രാവിലെയും വൈകിട്ടുമായി എട്ട് മണിക്കൂര്‍ തൊടിയില്‍ വിളസംരക്ഷണ പ്രവൃത്തിയിലാണു ഈ മുന്‍ അധ്യാപകന്‍.അവധി ദിവസങ്ങളില്‍ കൈത്താങ്ങായി അധ്യാപികയായ ഭാര്യ ശ്രീജയും ഒപ്പമുണ്ട്.

Download Our Android App | iOS App

-ADVERTISEMENT-

You might also like