സംസ്ഥാന വയോ സേവന അവാർഡ് ഗിൽഗാൽ ആശ്വാസ ഭവന്

KE News Desk l Thiruvalla, Kerala

post watermark60x60

ഇരവിപേരൂർ: സംസ്ഥാനത്ത് വയോജന ക്ഷേമ രംഗത്ത് മികച്ച മാതൃക കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള 2021 ലെ പുരസ്കാരം ഗിൽഗാൽ ആശ്വാസ ഭവന് ലഭിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദുവാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

കഴിഞ്ഞ 21 വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഗിൽഗാൽ ആശ്വാസ ഭവൻ. മാനേജിങ് ട്രസ്റ്റി പാസ്റ്റർ ജേക്കബ് ജോസഫിന്റെയും (പ്രിൻസ് ) സൂപ്രണ്ട് ശോശാമ്മ ജേക്കബിന്റെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവ സഹോദരങ്ങളുടെ ആത്മാർത്ഥമായ സേവനമാണ് ഈ പുരസ്കാരത്തിന് ഗിൽഗാൽ ആശ്വാസ ഭവനെ അർഹമാക്കിയത്. കൂടുതൽ ഊർജ്ജസ്വലതയോടും സമർപ്പണത്തോടും പ്രവർത്തിക്കുന്നതിന് ഈ പുരസ്കാരം പ്രചോദനമാകുമെന്ന് മാനേജിങ് ട്രസ്റ്റി പാസ്റ്റർ ജേക്കബ് ജോസഫ് പറഞ്ഞു.

-ADVERTISEMENT-

You might also like