സയോൺ ഫുൾ ഗോസ്പൽ ചർച്ച് സമർപ്പണ ശുശ്രൂഷ നടത്തി

KE News Desk l Bengaluru, Karnataka

ബംഗളുരു: ബന്നാർഘട്ട ചിക്കമ്മനഹള്ളി സ്മൃതി നഗറിൽ സയോൺ ഫുൾ ഗോസ്പൽ ചർച്ചിന്റെ പുതിയതായി പണി കഴിപ്പിച്ച ആരാധന ഹാളിന്റെ സമർപ്പണ ശുശ്രൂഷ നടത്തി.

post watermark60x60

ന്യൂ ഹോപ് ടിവി ഡയറക്ടർ ഇവാ. എൽസൺ ബേബി ഉദ്ഘാടനവും, കർണാടക ശാരോൻ അസംബ്ലി പ്രസിഡൻറ് പാസ്റ്റർ എം.ഐ. ഈപ്പൻ പ്രാർത്ഥിച്ച് സമർപ്പണ ശുശ്രൂഷയും നടത്തി.

വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ചു നൂറിലധികം വ്യക്തികൾ മീറ്റിംഗിൽ പങ്കെടുത്തു.

Download Our Android App | iOS App

രണ്ടു പതിറ്റാണ്ടുകളിൽ അധികമായി ബംഗളൂരുവിൽ സുവിശേഷ പ്രവർത്തനം നടത്തിവരുന്ന പാസ്റ്റർ സിബി ജേക്കബ് താൻ പിന്നിട്ട വഴികളും അനുഭവസാക്ഷ്യവും നന്ദിയും രേഖപ്പെടുത്തി. അനേകം വർഷങ്ങൾക്ക് മുമ്പ് ദൈവം തനിക്ക് നൽകിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സ്ഥലം വാങ്ങുകയും തുടർന്ന് അനേകം ദൈവദാസൻമാരുടെയും ദൈവമക്കളുടെയും പ്രാർത്ഥനയുടെയും സഹായത്തിന്റെയും ഫലമായി ചർച്ച് പണിയുകയും ആയിരുന്നു.

കർണാടകയിലെ പെന്തക്കോസ്ത് സഭാ ശുശ്രൂഷകരുടെ ആത്മീയ സംഘടനയായ ഹെവൻലി ആർമീസിന്റെ പ്രസിഡന്റാണ് പാസ്റ്റർ സിബി ജേക്കബ്.

-ADVERTISEMENT-

You might also like