ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, യു.കെ, 16മത് നാഷണൽ കോണ്ഫറൻസും ഓർഡിനേഷൻ സർവീസും ഇന്ന്

KE News Desk | London, UK

ബ്രിട്ടൻ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ ആൻഡ് അയർലണ്ട് റീജിയന്റെ 16മത് നാഷണൽ കോണ്ഫറന്സ്  ഇന്നും നാളെയും ഇംഗ്ലണ്ടിലെ പൂളിൽ വച്ച്  നടത്തപ്പെടും. റീജിയനിലെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രുഷകന്മാർക്കുള്ള ഓർഡിനേഷനും അതോടൊപ്പം നടക്കും. ഉച്ചയ്ക്ക് ബ്രിട്ടൻ സമയം 2 മണി മുതൽ 4.30 മണി വരെ ഓർഡിനെഷൻ സർവീസും വൈകിട്ട് 5 മുതൽ 7.30 വരെ പൊതുയോഗവും നടത്തപ്പെടും. നാളെ രാവിലെ 9.30 മുതൽ 12.30 വരെ പൊതുസഭായോഗം നടത്തപ്പെടും. ശാരോൻ ഫെല്ലോഷിപ് യു.കെ റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. ശാരോൻ ഫെല്ലോഷിപ്പ് ഇന്റർനാഷണൽ പ്രെസിഡന്റിന് പാസ്റ്റർ ജോണ് തോമസ്, പാസ്റ്റർ സന്തോഷ് താര്യൻ (യു.എസ്) എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ശാരോൻ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണം മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്ന ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് പേജിലും യൂട്യൂബ് (KEFA) ചാനലിലും ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like