ലേഖനം: നിത്യനായ രാജാവ് | റെനി റോയ്, ലഖ്‌നൗ

വിശുദ്ധ വേദപുസ്തകത്തിൽ പുതിയനിയമത്തിൽ കാണുന്ന ആദ്യത്തെ ചോദ്യമാണ് “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ”?( മത്തായി2:2). ക്രിസ്തു ജനിക്കുന്നതിന് ശബ്ദങ്ങൾക്കു മുമ്പ് പ്രവാചകന്മാർ വെളിപ്പെടുത്തിയ സത്യമാണ് യേശു ക്രിസ്തുവിൻറെ ജനനം. യൂദൻമാരുടെ എക്കാലത്തെയും ഒരു പ്രതീക്ഷയായിരുന്നു ക്രിസ്തുവിൻറെ ജനനം. ഈ രാജാവ് ജനിച്ചു എന്നതിന് തെളിവായി നക്ഷത്രം വിദ്വാന്മാർ കണ്ടിട്ട് അവനെ നമസ്കരിപ്പാൻ കൊട്ടാരത്തിൽ വന്നപ്പോഴാണ് അപ്രകാരമൊരു ജനനം രാജകൊട്ടാരത്തിൽ നടന്നില്ല എന്ന സത്യം മനസ്സിലാക്കിയത് . പക്ഷേ അവൻ ജനിച്ചിരിക്കുന്നു.

യേശുവിൻറെ ജനനം മുതൽ മരണം വരെയും (ക്രൂശീകരണം) ഈ ചോദ്യം തുടർന്നുകൊണ്ടിരുന്നു. ജനനത്തിങ്കൽ ഉള്ള ചോദ്യമാണ് (മത്തായി 2:2ൽ )നാം കണ്ടത് . ക്രൂശിക്കാൻ വിധിക്കുന്നതിനു തൊട്ടുമുമ്പ് പീലാത്തോസ് യേശുവിനോട്, “നീ യെഹൂദന്മാരുടെ രാജാവോ” എന്നു ചോദിച്ചതിന്നു, “ഞാൻ ആകുന്നു” എന്നു യേശു ഉത്തരം പറഞ്ഞു (ലൂക്കോസ് 23 :3). അവിടെയും ഈ ചോദ്യം തുടരുകയാണ് . ജനനം മുതൽ മരണം വരെയും ചോദ്യമായി അവതരിക്കപ്പെട്ട ഒരു രാജാവായിരുന്നു യേശു. രാജാവ് ആയിരുന്നിട്ടും രാജകീയമായി ജീവിക്കാത്തവൻ. ജനനം– സ്ഥലം കിട്ടാത്തതിനാൽ ശിലകളിൽ പൊതിഞ്ഞ് ശിശുവിനെ പശു തൊട്ടിലിൽ കിടത്തി. എടുത്തുപറയാൻ തക്ക പ്രൗഢി കളില്ലാത്ത ബാല്യവും കൗമാരവും. മാതാപിതാക്കന്മാർക്ക് കീഴടങ്ങി നസ്രേത്തിൽ പാർത്തു. രാജകീയ വാഴ്ചയുടെ മേൽക്കോയ്മ കളില്ലാത്ത ശുശ്രൂഷയും ശിഷ്യഗണങ്ങളും. സമൂഹത്തിൽ സാധാരണക്കാരായവരെ ചേർത്തണച്ച രാജാവ്. വഴിയരികെ ഇരക്കുന്ന യാചകനെ സൗഖ്യമാക്കി യും, ബഹുദൂരം യാത്രചെയ്ത് കല്ലറ പാർപ്പിടമാക്കിയിരുന്ന ഭൂത ഭൂതഗ്രസ്ഥനെ സ്വതന്ത്രനാക്കിയും, അറക്കപ്പെട്ടവരെയും അവഹേളിക്കപ്പെട്ടവരെയും സ്നേഹിച്ചു കരുതുകയും ചെയ്തവൻ.

ആകർഷണീയമായ പ്രസംഗപീഠളോ പരവതാനി വിരിച്ച പ്രാർത്ഥനാ സ്ഥലങ്ങളോ ഇല്ലാതിരുന്ന ശുശ്രൂഷ കാലയളവ്. നിർജ്ജന സ്ഥലത്തും മലമുകളിലും ഇരുന്ന് പ്രാർത്ഥിച്ചവൻ. മോഡിയെറിയ രഥങ്ങളിൽ യാത്ര ചെയ്യാത്ത രാജാവ്, കഴുതകുട്ടിയുടെ പുറത്തും ചെറു പടകുകളിലും യാത്ര ചെയ്തവൻ . വിശന്നിട്ട് അത്തിവൃക്ഷത്തിൻറെ ഫലം അന്വേഷിച്ചവനെ, കുഷ്ഠരോഗിയുടെ വീട്ടിൽ ഭക്ഷണത്തിന് പോയ യേശുവിനെ രാജാവായി കാണാൻ സമകാലികരായ യഹൂദന്മാർ നിരസിച്ചപ്പോൾ സാധാരണക്കാരായ ചിലർ തിരിച്ചറിഞ്ഞു യേശു രാജാവാണ് എന്ന സത്യം. ‘നഥാനിയേൽ അവനോട് റബി ,നീ ദൈവപുത്രൻ, ഇസ്രായേലിൻറെ രാജാവ്” (യോഹന്നാൻ1:49). ക്രൂശിൽ കിടന്ന കള്ളനും തിരിച്ചറിഞ്ഞു അവൻ രാജത്വം പ്രാപിച്ചു വരാൻ പോകുന്ന നിത്യ രാജാവാണ് എന്നത്. (ലൂക്കോസ്23:42).

തൻറെ പ്രജകളെ സ്വർഗീയ വിഷയങ്ങളിൽ സമ്പന്നരാക്കുവാൻ സ്വയം ദരിദ്രനായി തീർന്ന രാജാവ്. നമ്മെ പൊൻകിരീടം ചൂടിക്കുവാനായി മുൾക്കിരീടം അണിഞ്ഞവൻ . നീ യഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെ തന്നെ രക്ഷിക്കാ എന്ന് പറഞ്ഞ് പടയാളികൾ പരിഹസിക്കുമ്പോൾ സകല മാനവ രാശിയുടെയും രക്ഷ മുൻപിൽ കണ്ടുകൊണ്ട് സ്വയം രക്ഷിക്കാതെ ശിക്ഷ ഏറ്റുവാങ്ങിയ രാജാവ്. അവൻറെ മുഖത്ത് തുപ്പിയും ചെങ്കോലിനു പകരം കോലു കൊടുത്തശേഷം പടയാളികൾ യേശുവിൻറെ മുമ്പിൽ മുട്ടുകുത്തി പരിഹാസരൂപേണ ആർത്തുവിളിക്കുന്ന ഒരു വാക്കാണ് , “യഹൂദന്മാരുടെ രാജാവേ ജയ ജയ” അത് നഗ്നമായ ഒരു സത്യമാണ് വെളിപ്പെടുത്തുന്നത്. എന്നെന്നേക്കും ജയിച്ച രാജാവാണ് യേശു എന്നത്. ലോകാവസാനം വരെയും തൻറെ രാജ്യത്തിൽ പ്രജകളെ ചേർക്കുവാൻ കഴിവുള്ള നിത്യനായ രാജാവ്.

യഹൂദന്മാരുടെ രാജാവായ യേശു എന്ന കുറ്റസംഗതി എഴുതി അവൻറെ തലയ്ക്കു മീതെ വച്ചു. (മത്തായി27:37) നമ്മുടെ കുറ്റം ഏറ്റെടുക്കുവാൻ ആയി സ്വയം കുറ്റക്കാരനായി തീർന്നവൻ. ഇപ്രകാരം ജനനം മുതൽ മരണം വരെയും ചോദ്യമായി അവതരിക്കപ്പെട്ട ഒരു രാജാവായിരുന്നു യേശു. രാജകീയ ജീവിതരീതികൾ ഒന്നും തന്നെ ഇല്ലാതിരുന്ന ആ മഹൽ ജീവിതം നമുക്ക് ഒരു മാതൃകയാകട്ടെ. സൗമ്യതയുടെ രാജാവ്, തൻറെ ഗിരി പ്രഭാഷണങ്ങളിൽ രാജകീയ സ്വഭാവവും രാജകീയ ഉപദേശവും ശിഷ്യഗണങ്ങളെ പഠിപ്പിച്ചവൻ .

സ്വർഗ്ഗീയ ദർശനം പ്രാപിച്ച യോഹന്നാൻ തൻറ വെളിപാടിൽ സഭയോട് പറയുന്നത് സത്യമാണ് “സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു”( വെളിപാട് 19:6) ആ രാജ്യത്തി ലേക്കുള്ള ഒരുക്കം ആകട്ടെ നമ്മുടെ ജീവിത ദർശനവും . അപ്പോസ്തലനായ പൗലോസിൻറെ ഭാഷയിൽ പറഞ്ഞാൽ ക്രിസ്തു യേശുവിൻറെ ഭാവം തന്നെ നമ്മിൽ ഓരോരുത്തരിലും ഉണ്ടാകട്ടെ .നമ്മുടെ പ്രാർത്ഥനയും പ്രയത്നവും അതായിരിക്കട്ടെ.

റെനി റോയ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.