ചെറു ചിന്ത: പ്രപഞ്ചവും സൃഷ്ടാവും | റെനി ജോ മോസസ്

ഒരിക്കൽ ഒരു ക്ലാസ്സിൽ ശാസ്ത്ര വിഷയം കയറി വന്നു , മറ്റൊന്നുമല്ല നമ്മുടെ സൂര്യൻ തന്നെ , സൂര്യൻ കത്തി കരിഞ്ഞു പോകുമോ ഇല്ലയോ , ഇനി എത്ര നാൾ കാണും സൂര്യൻ , എങ്ങനെ ആയിരിക്കും ലോക അവസാനം , ചിലപ്പോൾ സൂര്യൻ പെട്ടന്ന് നിന്നു പോകുമെന്നു ചിലർ ,
മറ്റൊരാൾ ഇല്ല ഇനി കോടാനുകോടി വർഷം ഉണ്ടാവും , അണുസംയോജനം നടക്കും , അതിനുള്ള ഹൈഡ്രജൻ ഉണ്ട് , ന്യൂക്ലീയാർ ഫ്യൂഷനിലൂടെ ഹൈഡ്രജൻ നുക്ളീയസ് കൂടിച്ചേർന്ന് മാസ് കൂടിയ ഹീലിയം ആകുന്ന പ്രോസ്സസ് ആണല്ലോ സൂര്യനിൽ നടക്കുന്നത് , അങ്ങനെ പല വാദ മുഖങ്ങൾ ഉയർത്തി തർക്ക വിഷയമായി ഒടുവിൽ

നമ്മുടെ ഭൂമിയിൽ എത്തി നിന്നു , ഈ ഭൂമിക്ക് എന്തെങ്കിലും നാശനഷ്ടം സംഭവിക്കുമോ , വാസ യോഗ്യമല്ലാതെ ആകുമോ , സാധ്യതകൾ കൂടി കൂടി വരുന്നില്ലേ,
കാലാവസ്ഥകൾ പ്രവചനാതീതം ആയി മാറുന്നു , യൂറോപ്പിൽ അപ്രതീക്ഷിതമായി വെള്ള പൊക്കം , അതിശൈത്യം മൂലം കാനഡയിൽ ഒരു കുടുംബം മരിച്ചു വീണു , ചൂട് കൂടുന്നു ,എല്ലാം മാറി മറിയുന്നു , ഭ്രമണ പരിക്രമണത്തിൽ , എന്തെങ്കിലും വ്യതിയാനം വന്നാൽ , ..എന്തായിരിക്കും ഭാവിയിൽ സംഭവിക്കുക ???

ഒരിക്കലും ഒരു മനുഷ്യ ബുദ്ധിക്കു പൂർണമായും ഒരു നിലപാടിലേക്ക് എത്താൻ കഴിയില്ല ഈ പ്രപഞ്ചത്തെയും പ്രപഞ്ച വസ്തുക്കളേയും കുറിച്ചു , ഒരു ശരാശരി മനുഷ്യൻ എപ്പോഴെങ്കിലും ഇതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവും , ഒരു വട്ടമെങ്കിലും ആകാശത്തെക്കു ഒന്നു നോക്കുന്നവർ ചിന്തിച്ചിട്ടുണ്ടാവും , ഇവയൊക്കെ എങ്ങനെ അവിടെ നിൽക്കുന്നു എന്നു , മാത്രമല്ല പ്രപഞ്ചവസ്തുവായ സൂര്യനെയും ചന്ദ്രനെയും നോക്കി സമയം കണക്കാക്കിയിരുന്ന ഒരു കാലം പോലും ഉണ്ടായിരുന്നു നമ്മുക്ക് പിന്നിൽ ,

നമ്മുടെ ആകാശത്തെ , അന്തരീക്ഷത്തെ ശാസ്ത്ര ലോകം പല തട്ടുകളായി തിരിച്ചിരിക്കുന്നു , ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ ,ഭൂമിയുടെ അന്തരീക്ഷമായ ട്രോപ്പൊസ്പിയറിൽ തുടങ്ങി മുകളിലോട്ടു , ബഹിരാകാശം ,പിന്നീട് നക്ഷത്ര മണ്ഡലം ഗ്രഹങ്ങളും അസ്ട്രോയിഡുകളും ഉൽക്കകളും, ധൂമകേതുക്കളും , അവയൊക്കെ യഥാക്രമം സഞ്ചാര പദത്തിൽ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്നു .108,000 KM/h വേഗതയിൽ , സൂര്യനെ ചുറ്റുന്ന ഭൂമിയിലാണ് നാം ഇരിക്കുന്നത് എന്നു ചിന്തിക്കുമ്പോൾ തന്നെ അതിശയം തോന്നുന്നു. ഊർജ്ജകേന്ദ്രമായ സൂര്യനെക്കാൾ എത്രയോ വലിപ്പം ഉള്ള നക്ഷത്രങ്ങൾ , ഭൂമിയെക്കാൾ എത്രയോ വലിപ്പം ഉള്ള വ്യാഴം ശനി യൂറാനസ് പോലുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും , വാല്നക്ഷത്രങ്ങൾ , ഉൽക്കകൾ , ഛിന്ന ഗ്രഹങ്ങൾ , പ്ലൂട്ടോ , ഈറിസ് പോലെ ഉള്ള കുള്ളൻഗ്രഹങ്ങൾ, അങ്ങനെ ഒരു നൂറു ബില്യനിൽ അധികം നക്ഷത്രങ്ങളും കുഞ്ഞൻ , ഭീമൻ ഗ്രഹങ്ങളുമായി നീണ്ടു പോകുന്നു നമ്മുടെ മിൽക്കി വേ എന്ന ഗാലക്സി.

ജ്യോതി:ശാസ്ത്രത്തിൽ അഗാധമായ അവബോധം എനിക്കു ഇല്ലെങ്കിലും , ഒരു ചെറു വിവരണം എന്നോണം ,
ഈ മിൽക്കി വെ ഗാലക്സി എന്നത് ട്രില്യൻ കണക്കിന് ഗാലക്സികളിൽ ഒന്നു മാത്രം ആണ് , നമ്മുടെ അയൽക്കാരൻ ആയ മറ്റൊരു വലിയ ഗാലക്സിയാണ് ആൻഡ്രോമീഡ , പിന്നെ ട്രെയാൻഗുലർ ഗാലക്സി, കുഞ്ഞൻ നക്ഷത്രസമൂഹങ്ങളും വലിയതുമായ അനേകം ,അനേകം…!

ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രം ആണ് , ആൽഫാ സെൻറൗറി ,ആ ആൽഫാ സെൻറൗറി യിലോട്ടു ഭൂമിയിൽ നിന്നുള്ള ദൂരം തന്നെ ഏകദേശം അഞ്ചു പ്രകാശ വർഷം അകലമാണ് , ഭൂമിയിൽ നിന്നു സൂര്യനിലോട്ടു ഉള്ള ദൂരം ഏകദേശം 150 മില്ല്യൺ കിലോമീറ്റർ ആണ്.
ഇനി നക്ഷത്ര ഭീമന്മാരെ നോക്കിയാൽ സൂര്യനെക്കാൾ എത്രയോ വലിപ്പം ഉള്ള നക്ഷത്രങ്ങൾ, ആർക്ടറസ് അതിനേക്കാൾ വലിപ്പമുള്ള ബെറ്റെഗ്യുസ് പോലുള്ള ഭീമൻമാരുടെ മുൻപിൽ സൂര്യൻ വെറും പൊട്ടു പോലെ.

ഒരു നക്ഷത്രത്തിന്റെ അന്ത്യ സമയങ്ങൾ ആയ സൂപ്പർ നോവകൾ, നക്ഷത്ര ജനനം സംഭവിക്കുന്ന നെബുലകൾ , എങ്ങോട്ടു എന്നില്ലാതെ പാഞ്ഞു പോകുന്ന വാല് നക്ഷത്രങ്ങൾ , ഉൽക്കകൾ , നമ്മുടെ മിൽക്കി വേ കഴിഞ്ഞു ഇന്റർ സ്റ്റെല്ലാറും കഴിഞ്ഞു അപ്പുറത്തെക്കു വിശാലമായി കിടക്കുന്ന കോടികണക്കിന് ഗാലക്‌സികൾ. ശാസ്ത്രത്തിനു ഇന്നും മനസിലാക്കാൻ കഴിയാതെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പ്രപഞ്ച പരിധി .

1977 ൽ വിക്ഷേപിച്ച വോയേജർ (1 & 2) എന്ന നാസയുടെ ഇരട്ട പേടകങ്ങൾ നമ്മുടെ ഗാലക്സിയിൽ നിന്നു അകന്നു പൊയികൊണ്ടേ ഇരിക്കുന്നു , ബാഹ്യ ഗ്രഹങ്ങളെക്കുറിച്ചുഉളള പഠനം ആയിരുന്നു , ഇവയുടെ പ്രാഥമിക ലക്ഷ്യം എങ്കിലും പിന്നീട് ഇവ ഇന്റർ സ്റ്റെല്ലാർ മേഖലയും കഴിഞ്ഞു സൂര്യനിൽ നിന്നു അകന്നു പോയി കൊണ്ടേ ഇരിക്കുന്നു. അന്യ ഗ്രഹങ്ങളിൽ ഗാലക്സികളിൽ പ്രപഞ്ച വിശാലതയിൽ എവിടെയെങ്കിലും മറ്റു ജീവികൾ, ജീവനുകൾ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ചില വാക്കുകൾ സന്ദേശങ്ങൾ, ഇതാ ഇവിടെ ഇങ്ങനെ മനുഷ്യർ ഉണ്ട് എന്നതിന് ഭൂമിയിലെ ചിത്രങ്ങൾ ,ശബ്ദങ്ങൾ , മ്യൂസിക്കുകൾ ഭാഷകൾ ഒക്കെ വോയേജറിൽ വച്ചിട്ടുണ്ട് , ഒരു മറുപടി കാത്തു വളര്ച്ചയുടെ മറ്റൊരു നാഴികക്കല്ലായി മാറാൻ ശാസ്ത്ര ലോകം
കാത്തിരിക്കുന്നു , സൂര്യന്റെ ബാഹ്യ തലമായ , കൊറോണയിലേക്ക് സൂര്യനെ പറ്റി പഠിക്കുവാൻ നാസയുടെ പാർക്കർ സോളാർ പ്രോബ് , എത്തി ചേർന്നിരിക്കുന്നു ,അങ്ങനെ മനുഷ്യ ബുദ്ധി മനസിലാക്കുവാനും പഠിക്കുവാനും ഇനിയും എത്രയോ എത്രയോ എത്രയോ പ്രപഞ്ച സത്യങ്ങൾ നിരവധി പ്രകാശ വർഷങ്ങൾ അകലം വിരിഞ്ഞു കിടക്കുന്ന മഹാ പ്രപഞ്ചം .

അവ എല്ലാം തന്നെ അതിന്റെതായ വേഗത്തിലും തലത്തിലും ഉങ്കാര ശബ്ദത്തിലും അവയുടെ ദൗത്യ മേഖലയിൽ വ്യാപിർതർ . മനുഷ്യ ബുദ്ധിക്കോ, ചിന്തകൾക്കോ , പ്രേവർത്തനങ്ങൾക്കൊ അപ്പുറമായി , കാണാമറയത്ത് അവയെല്ലാം ചലിച്ചു കൊണ്ടിരിക്കുന്നു , ഇവ എല്ലാം തനിയെ ഉളവായി എന്നോ , അതോ ഒരു കൂട്ടി ഇടി കൊണ്ടോ ഉണ്ടായി എന്നു പറഞ്ഞാൽ തീർച്ചയായും അതു ഒരു വഞ്ചന ആയി പോകും കാരണം , ഇത്ര ഐക്യതയോട് അതിന്റെ വേഗത്തിൽ ഭ്രമണ പഥത്തിൽ ഇന്നുവരെയും ചലിക്കുന്നു എങ്കിൽ അവയുടെ പിന്നിൽ ഒരു സൃഷ്ടാവ് അല്ലെങ്കിൽ അവയെ ചലിപ്പിക്കുന്ന ഒരു കരം ഉണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നു ,
കാരണം ഈ പ്രപഞ്ചവും പ്രപഞ്ച വസ്തുക്കളും അവയ്ക്കു തോന്നിയ പോലെ ,ഒരു നിമിഷം എങ്കിലും ചലിച്ചു തുടങ്ങിയാൽ , ഈ ലോകം എന്നേ അവസാനിച്ചേനെ , ജീവന്റെ സാനിദ്ധ്യം എന്നേ അവസാനിച്ചേനെ….!

തിരുവചനത്തിൽ നോക്കിയാൽ
സങ്കിർത്തനം 19 ൽ ) ദാവീദ് പറയുന്നു “” ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്നു ആകാശവിതാനം അവന്റെ കൈവേലയെ പ്രെസിദ്ധമാക്കുന്നു , പകൽ പകലിന് വാക്കു പൊഴിക്കുന്നു ,രാത്രി രാത്രിക്ക് അറിവ് കൊടുക്കുന്നു”

ഈ പ്രേപഞ്ചത്തിലോട്ടു കണ്ണു തുറന്നു നോക്കിയാൽ സൃഷ്ടാവിനെ കാണാം ദൈവത്തെ കാണാം , തൂണിലും തുരുമ്പിലും എല്ലാം ദൈവത്തെ കാണാൻ കഴിയും എന്ന ചിന്തയല്ല മറിച്ചു തിരുവചനം പറയുന്നു , ഈ പ്രപഞ്ചത്തിലോട്ടു നോക്കിയാൽ ദൈവത്തിന്റെ കരവിരുത് കാണാൻ സാധിക്കും , തന്റെ സൃഷ്‌ടികളിലൂടെ ദൈവം സകലർക്കും വേണ്ടി പൊതുവായി തന്നെത്താൻ വെളിപ്പെടുത്തിയിരിക്കുന്ന ആ വെളിപ്പാട് ഒരു മനോഹര ശില്പത്തിന്റെ പിറകിലെ കുശവന്റെ കരവിരുത് പോലെ തിരിച്ചറിയണം എന്നു ദൈവം ആഗ്രഹിക്കുന്നു എന്നു ദാവീദ് തന്റെ ഭാവനാ ശൈലിയിൽ നമ്മെ ഓർമിപ്പിക്കുന്നു.

റോമർ (1 : 20 ) ൽ വായിക്കുന്നു അവന്റെ നിത്യ ശക്തിയും ദിവ്യത്വവുംഅവന്റെ അദൃശ്യലക്ഷണങ്ങൾ ലോക സൃഷ്ടി മുതൽ അവന്റെ പ്രവര്ത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു വരുന്നു , അവയ്ക്കു പ്രതിവാദം ഇല്ലാതിരിക്കേണ്ടതിനു തന്നെ .

സങ്കിർത്തനം (8 : 3 ) ൽ നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നി ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ എന്നു കാണുന്നു.
മഹത്വവാനായ ദൈവത്തിന്റെ കരം സൃഷ്ടികളുടെ മേൽ വന്നു അതാതു സ്ഥാനങ്ങളിൽ അവയെ ആക്കി വച്ചിരിക്കുന്നു , അതിലൂടെ ദൈവത്തിന്റെ ശക്തിയും മഹത്വവും ഒക്കെ വിളിച്ചറിയിക്കുന്നു.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നാൽപതോളം എഴുത്തുകാർ , വിത്യസ്ത ജീവിത രീതിയിൽ ഉള്ളവരേ കൊണ്ട് പരിശുദ്ധ ആത്മാവ് വിരലുകൾ ചലിപ്പിച്ചപ്പോൾ ദൈവത്തിന്റെ ശ്വാസം ആകുന്ന തിരുവചനത്തിൽ കുറിച്ചു വച്ചിട്ടുണ്ട് വിദൂര ഭാവിയിൽ ഈ ഭൂമിക്കു , സൂര്യനു എന്തു സംഭവിക്കും എന്നു. സാധാരണകാരനായ , കേവല മുക്കുവൻ ആയി ജീവിച്ച പത്രോസിനെ കൊണ്ടു അതോന്നും പറയാൻ കഴിയില്ല , മറിച്ചു ദൈവ കൃപ തന്നിൽ നിറഞ്ഞപ്പോൾ താൻ എഴുതി വച്ചു ( 2 പത്രോസ്‌ 3 : 10 ,11 ) കർത്താവിന്റെ ദിവസം കള്ളനെ പോലെ വരും , അന്ന് ആകാശം കൊടുമുഴക്കത്തോട് ഒഴിഞ്ഞു പോകും , മൂലപദാർഥങ്ങൾ കത്തി അഴികയും ഭൂമിയും അതിലുള്ള പണികളും വെന്തു പോകുകയും ചെയ്‌യും.
അതു വരെയും , ആർക്കും ഒളിച്ചു പോകാൻ കഴിയാത്ത മനസാക്ഷി എന്ന ശരിതെറ്റുകളുടെ മോണിറ്റർ , പൊതുവായി സകലരുടെയും ശരീരത്തിൽ ആക്കി വച്ചിരിക്കുന്നതു പോലെ ഈ പ്രപഞ്ചവും സൃഷ്ടിതാവിനെ സകലമാനവരാശിയുടെയും മുൻപിൽ വെളിപ്പെടുത്തി കൊണ്ടേ ഇരിക്കും..

സകലരുടെയും പാപത്തിനു പരിഹാരമായി ക്രൂശിൽ പിടഞ്ഞ രക്ഷകനെ അവസാന നിമിഷം തിരിച്ചറിഞ്ഞ കള്ളനെ പോലെ ഈ വാക്കുകളും ചിന്തകളും പ്രപഞ്ച സത്യങ്ങളും വായിക്കുന്ന ഓരോരുത്തരേയും വീണ്ടും വരുന്ന കർത്താവിലേക്കു അടുപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…..!!

NB : കണക്കുകൾ ഏകദേശം മാത്രം.

റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.