“Lent 2022 Bible Campaign” 50 ദിന ബൈബിൾ ക്യാമ്പയിന് തുടക്കമായി

വാർത്ത: അലക്സ് വർഗീസ് (ബഹ്‌റൈൻ)

‘മാർത്തോമാ ചർച്ച് ന്യൂസ്’ സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ “Lent 2022 Bible Campaign” എന്ന 50 ദിന ബൈബിൾ ക്യാമ്പയിൻ ഫെബ്രുവരി 27 (ഞായർ) മുതൽ ഏപ്രിൽ 17 (ഞായർ) വരെ നടക്കും. ദൈവവചനം വായിക്കുക, കേൾക്കുക, കാണുക, ധ്യാനിക്കുക എന്ന ഉദ്ദേശത്തോടെ വ്യക്തികൾക്കും, കൂട്ടായ്മകൾക്കും, ഇടവകകൾക്കും സ്വന്തം ഭവനത്തിൽ ഇരുന്നു കൊണ്ട് യേശുവിന്റെ മരണ -പുനരുദ്ധാനങ്ങളെ ധ്യാനിക്കുവാനും, വ്യക്തിഗത-ഗ്രൂപ്പ് ബൈബിൾ സ്റ്റഡിയിൽ ഏർപ്പെടുവാനും സഹായിക്കുന്ന ഒരു പ്രോഗ്രാം ആണ് “Lent 2022 Bible Campaign”.
ദിവസേന രാവിലെയും, ഉച്ചക്കും, വൈകിട്ടും വായിക്കുവാനും (കേൾക്കുവാനുമുള്ള) വേദഭാഗങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഫേസ്ബുക് പേജിലും ഗ്രൂപ്പിലും എല്ലാ ദിവസങ്ങളിലും ഈ പ്രോഗ്രാമിന്റെ അപ്ഡേറ്റുകൾ ലഭ്യമാകും.

യേശുവിന്റെ ഐഹിക ജീവിതത്തിന്റെയും ശുശ്രൂഷയുടെയും നേര്കാഴ്ചയായ നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരമായ ഗോസ്പൽ ഫിലിംസ്, അതോടൊപ്പം തന്നെ ഈസ്റ്റർ ഫിലിംസ്, ക്രിസ്തുമസ് ഫിലിംസ്, ജീസസ് ഫിലിംസ് എന്നിവയും ആപ്പിൽ ലഭ്യമാണ്.
മൊബൈൽ‍ ആപ്പിൽ 50 ദിന ബൈബിൾ പ്ലാനിനോടൊപ്പം മലയാളം ബൈബിള്‍, ഇംഗ്ലീഷ് ബൈബിൾ, ഗോസ്പൽ ഫിലിംസ്, ഓഡിയോ ബൈബിൾ എന്നിവയും ലഭ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.