സി ഇ എം ഗുജറാത്ത്‌ സെന്റർ പരീക്ഷ ഒരുക്ക വെബിനാർ മാർച്ച്‌ 6ന്

ഗുജറാത്ത്‌ : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം) ഗുജറാത്ത്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 6 ഞായറാഴ്ച വൈകിട്ട് 4.30 മുതൽ 6 വരെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പരീക്ഷ ഒരുക്ക വെബിനാർ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തും. പാസ്റ്റർ ഷിബു കെ ജോൺ ക്ലാസെടുക്കും. ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡേവിഡ് കെ വിദ്യാർത്ഥികളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കും. എബിൻ & എയ്ജ്ഞലിൻ ജോയ് ഗാനങ്ങൾ ആലപിക്കും. സി ഇ എം ഗുജറാത്ത്‌ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like