എ.ജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ മാർച്ച് 3 മുതൽ പുനലൂരിൽ

KE News Desk l Punalur, Kollam

പുനലൂർ: അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ടിറ്റിന്റെ ജനറൽ കൺവെൻഷൻ മാർച്ച് 3 മുതൽ 5 വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറത്തിൽ നടക്കും .മാർച്ച് 3 ന് വൈകിട്ട് 6 മണിക്ക് SIAG ജനറൽ സൂപ്രണ്ട് റവ ഡോ. വി ടി എബ്രഹാം ഉത്ഘാടനം ചെയ്യും.കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവ വചനം പ്രസംഗിക്കുന്നു. വൈകിട്ട് 6 മുതൽ 9 വരെ ആണ് മീറ്റിംഗ്. അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മുൻ സൂപ്രണ്ട് റവ ടി ജെ ശാമുവേൽ, സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് ജനറൽ സെക്രട്ടറി റവ .ഡോ .കെ ജെ മാത്യു , എബ്രഹാം തോമസ് (എബി അയിരൂർ), ഡോ .കെ മുരളീധരൻ എന്നിവർ ദൈവ വചനം ശുശ്രൂഷക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആയിരിക്കും മീറ്റിംഗുകൾ നടത്തപ്പെടുന്നത്. എ ജി ക്വയർ ഗാന ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
മീറ്റിംഗുകൾ തത്സമയം വിവിധ ക്രൈസ്‌തവ ചാനലുകളിൽ വീക്ഷിക്കാം.

-ADVERTISEMENT-

You might also like