വിശപ്പിന് സാന്ത്വനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്ററിന്റെ ‘ഫീഡ് ദ ഹംഗറി’

KE News Desk l Maharashtra, India

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തത്തനം ഇന്നും നടത്തി.  ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു. ആഹാരത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം ജീവിതങ്ങളുടെ ഇടയിൽ ഒരു നേരത്തെ ഭക്ഷണവുമായി ചെല്ലുമ്പോൾ അവർക്ക് ലഭിക്കുന്ന ആശ്വാസം  വാക്കുകൾക്കും അതീതമാണ്.പാസ്റ്റർ ജിക്സൺ ജെയിംസ് ,പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്, ,പാസ്റ്റർ ഷിബു മാത്യു, ഷോബി എബ്രഹാം മറ്റ് സഹോദരങ്ങളും  പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന  ഈ പ്രവർത്തതനത്തിൽ പങ്കാളികളക്കാൻ താല്പര്യമുള്ളവർക്ക്‌ കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading